മുതലപ്പൊഴിയില്‍ വീണ്ടും വള്ളം മറിഞ്ഞു

മുതലപ്പൊഴിയില്‍ വീണ്ടും വള്ളം മറിഞ്ഞു. വള്ളത്തില്‍ നാല് പേര്‍ ഉണ്ടായിരുന്നു. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. മുതലപ്പൊഴിയില്‍ ഇന്നത്തെ രണ്ടാം അപകടമാണ് ഇത്.

ALSO READ:പൂനെ പരിശോധനാഫലം പോസിറ്റീവ്; മലപ്പുറത്ത് നിപ സ്ഥിരീകരിച്ചു

അതേസമയം ശക്തമായ തിരയില്‍പ്പെട്ട് മുതലപ്പൊഴിയില്‍ ഇന്ന് രാവിലെയും മത്സ്യബന്ധന വള്ളം മറിഞ്ഞിരുന്നു. കടലിലേക്ക് വീണ രണ്ട് മത്സ്യ തൊഴിലാളികള്‍ നീന്തി രക്ഷപ്പെട്ടു. ഇന്ന് 9.30 ഓടെയാണ് അപകടമുണ്ടായത്. പൂന്തുറ സ്വദേശി ജിജു ദേവസ്യയുടെ ഉടമസ്ഥതയിലുള്ള വള്ളത്തിലെ തൊഴിലാളികളായ പത്രോസ്, ഇര്‍ഷാദ് എന്നിവരാണ് അപകടത്തില്‍പ്പെട്ടത്. ഇവരെ ചിറയന്‍കീഴ് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ ആരോഗ്യത്തില്‍ പ്രതിസന്ധിയില്ലെന്നാണ് ആശുപത്രി അധികൃതര്‍ അറിയിച്ചിരിക്കുന്നത്.

ALSO READ:നീറ്റ് പരീക്ഷയിലെ ക്രമക്കേടിൽ കൂടുതൽ തെളിവുകൾ; ഗുജറാത്തിലെ കേന്ദ്രത്തില്‍ പരീക്ഷയെഴുതി യോഗ്യത നേടിയത് 85% പേർ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News