വഞ്ചി മുങ്ങി യുവാക്കളെ കാണാതായി

തൃശ്ശൂര്‍ പീച്ചി ഡാം റിസര്‍വോയറില്‍ വഞ്ചി അപകടത്തില്‍ പെട്ട് യുവാക്കളെ കാണാതായി. വാണിയംപാറയ്ക്ക് സമീപം ആനവാരിയില്‍ വൈകിട്ട് നാലുമണിയോടെയാണ് അപകടമുണ്ടായത്. നാലു പേര്‍ വഞ്ചിയില്‍ ഉണ്ടായിരുന്നു എന്നാണ് വിവരം. ഒരാള്‍ നീന്തി കരയ്ക്കു കയറി. കാണാതായ മൂന്നുപേര്‍ക്കായി തിരച്ചില്‍ തുടരുകയാണ്.

Also Read: കേരളത്തില്‍ അടുത്ത 5 ദിവസം മഴയ്ക്ക് സാധ്യത; 2 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

ഫയര്‍ഫോഴ്‌സിന്റെയും നാട്ടുകാരുടെ നേതൃത്വത്തിലാണ് തിരച്ചില്‍. വാണിയമ്പാറ പൊട്ടിമടയ്ക്കു സമീപം കൊള്ളിക്കാടു നിന്നുള്ള യുവാക്കളാണ് വഞ്ചിയില്‍ ഉണ്ടായിരുന്നത് എന്നാണ് പ്രാഥമിക വിവരം. രക്ഷപ്പെട്ടയാള്‍ അവശനിലയിലായിരുന്നതിനാല്‍ കൂടെയുണ്ടായിരുന്നവരെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായില്ല. ഇരുട്ടില്‍ തെരച്ചില്‍ ദുഷ്‌കരമായതിനെ തുടര്‍ന്ന് രക്ഷാപ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തിവെച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News