മെറ്റാലിക് ഫിനിഷ്, ഒപ്പം കിടിലൻ ഫീച്ചറുകൾ: ബോട്ട് അൾട്ടിമ റീഗൽ സ്മാർട്ട് വാച്ചുകൾ പുറത്തിറങ്ങി

BOAT REGAL

ബോട്ടിന്റെ ഏറ്റവും പുതിയ സ്മാർട്ട് വാച്ച് മോഡലായ അൾട്ടിമ  റീഗൽ ഇന്ത്യയിൽ ലോഞ്ച് ചെയ്തു. അമോലെഡ് ഡിസ്പ്ലേ, ബ്ലൂടൂത്ത് കോളിംഗ്, മികച്ച ബാറ്ററി ലൈഫ് എന്നിവയോട് കൂടിയാണ് ഈ വാച്ച് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. ഹെൽത്ത് ഫിറ്റ്നസ് ട്രാക്കർ, ഹാർട്ട് റേറ്റ്, ബ്ലഡ്- ഓക്സിജൻ മോണിറ്ററിങ് എന്നിവക്കായുള്ള സെൻസറുകൾ അടക്കം ഈ വാച്ചിൽ ലഭ്യമാണ്.

ALSO READ; വടക്കൻ വിധി: ഹരിയാനയിൽ ഇഞ്ചോടിഞ്ച്

2499 രൂപയാണ് ഈ സ്മാർട്ട് വാച്ചിന്റെ വില. ആക്റ്റീവ് ബ്ലാക്ക്, സ്റ്റീൽ ബ്ലാക്ക്, കൂൾ ഗ്രേ, സഫൈർ ബ്ലൂ, ചെറി ബ്ലോസം എന്നിങ്ങനെ അഞ്ച് കളർ ഓപ്‌ഷനുകളാണ് വാച്ചിനുള്ളത്. ബോട്ടിന്റെ ഒഫിഷ്യൽ വെബ്‌സൈറ്റിൽ നിന്നും ആമസോൺ, ഫ്ലിപ്കാർട് അടക്കമുള്ള ഇ കൊമേഴ്‌സ് പ്ലാറ്റ്ഫോമുകളിൽ നിന്നും സ്മാർട്ട് വച്ച് പർച്ചേസ് ചെയ്യാൻ കഴിയും.

ALSO READ; സംസ്ഥാനത്ത് മ‍ഴ കനക്കും; രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്

2.01 ഇഞ്ച് അമോലെഡ് ഡിസ്പ്ലേയാണ് വാച്ചിനുള്ളത്. ഇത് 410x 502 പിക്സൽ റെസല്യൂഷനും 1000 നിറ്റ്സ് ബ്രൈറ്റ്നെസ്സുമാണ് നൽകുന്നത്. കാമറ, മ്യൂസിക് സിസ്റ്റം, അലാംസ്‌, വെതർ അപ്‌ഡേറ്റുകൾ, സ്മാർട്ഫോൺ പെയറിങ് എന്നിവയാണ് സ്മാർട്ട് വാച്ചിന്റെ മറ്റ് പ്രധാന ഫീച്ചറുകൾ.ഇൻബിൽറ്റ് ഡയൽപാഡ്, മൈക്രോഫോൺ, സ്പീക്കർ എന്നിവയുടെ ഇതിൽ സജ്ജീകരിച്ചിട്ടുണ്ട്. സ്മാർട്ട് വാച്ചിൽ നിന്ന് തന്നെ കോണ്ടാക്റ്റുകൾ സേവ് ചെയ്യാനുള്ള ഓപ്‌ഷനും സ്മാർട്ട് വാച്ചിലുണ്ട്. ഒറ്റ ചാർജിങ്ങിൽ ഏഴ് ദിവസം വരെ ചാർജ് ഇതിൽ നിൽക്കുമെന്നാണ് കമ്പനി പറയുന്നത്. ബ്ലൂടൂത്ത് കോളിംഗ് ഉൾപ്പടെ അഞ്ച് ദിവസത്തെ റൺടൈമാണ് വാച്ച് നൽകുക.

ENGLISH SUMMARY: BOAT ULTIMA REGAL SMARTWATCH LAUNCHED IN INDIA

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News