വലയിൽ കുടുങ്ങിയ ഡോൾഫിനെ രക്ഷപ്പെടുത്തി ചുംബനം നൽകുന്ന ബോട്ടുകാരൻ്റെ വീഡിയോ വൈറൽ

സോഷ്യൽ മീഡിയയിൽ ഒരു ഡോൾഫിനും അതിനെ രക്ഷപ്പെടുത്തിയ ബോട്ടുകാരനാണ് താരം. കടലിൽ ഒഴുകിനടന്ന വലക്കഷ്ണത്തിൽ കുടുങ്ങിയ ഡോൾഫിൻ കുഞ്ഞിനെ ബോട്ടുകാരൻ രക്ഷിക്കുന്ന വിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ വൈറലായത്. ട്വിറ്ററിൽ പോസ്റ്റ് ചെയ്ത വീഡിയോയിക്ക് നിരവധി പേരാണ് ബോട്ടുകാരന്‍റെ പ്രവൃത്തിയെ അഭിനന്ദിച്ച് രംഗത്ത് എത്തിയത്.

Also read: ‘ദൈവച്ചൻ !!’, മമ്മൂട്ടിയും മോഹൻലാലും ഫഹദും ഗോഡ്ഫാദറിലെ കഥാപാത്രങ്ങളെ അവതരിപ്പിച്ചാലോ? വീഡിയോ വൈറലാകുന്നു

ബോട്ടുകാരൻ കാണുമ്പോൾ ഡോൾഫിന്‍റെ ദേഹം മുഴുവൻ വല മൂടിയ നിലയിലായിരുന്നു. തുടർന്ന് ബോട്ടുകാരൻ ഡോൾഫിനെ പിടികൂടി ബോട്ടിലെത്തിച്ചു. എന്നിട്ട് ശ്രദ്ധാപൂർവം വല നീക്കംചെയ്തു. ഒരു സ്നേഹചുംബനം നൽകുകകൂടി ചെയ്താണ് ഡോൾഫിൻ കുഞ്ഞിനെ തിരികെ കടലിലേക്ക് തിരികെ വിട്ടത്.ഈ വീഡിയോയാണ് ഇപ്പോൾ വ്യാപകമായി പ്രചരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News