ലൈംഗിക അധിക്ഷേപം; ഹണി റോസിന്‍റെ പരാതിയിൽ ബോബി ചെമ്മണ്ണൂർ അറസ്റ്റിൽ

bobby chemmannur arrestil

ലൈംഗിക അധിക്ഷേപം നടത്തിയെന്ന നടി ഹണി റോസിന്‍റെ പരാതിയിൽ പ്രമുഖ വ്യവസായി ബോബി ചെമ്മണ്ണൂർ അറസ്റ്റിലായി. പരാതിയിൽ ബോബി ചെമ്മണ്ണൂരിനെ പൊലീസ് വയനാട്ടിൽ നിന്നും കസ്റ്റഡിയിലെടുത്തിരുന്നു. വയനാട്ടിലെ റിസോർട്ടിൽ നിന്നാണ് എറണാകുളം സെൻട്രൽ പോലീസ് ബോബിയെ കസ്റ്റഡിയിലെടുത്തത്. ഹണി റോസിന്‍റെ പരാതിയിൽ കേസെടുത്തതിന് പിന്നാലെ മുൻകൂർ ജാമ്യാപേക്ഷ നൽകി ഒളിവിൽ പോകാനുള്ള ബോബി ചെമ്മണ്ണൂരിന്‍റെ നീക്കം പൊളിക്കുകയായിരുന്നു പോലീസ്.

കേസിനോടനുബന്ധിച്ച് എറണാകുളം ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയ്ക്ക് മുൻപിൽ ബോബി ചെമ്മണ്ണൂരിനെതിരെ നടി രഹസ്യമൊഴിയും നൽകിയിരുന്നു. ബുധനാഴ്ച രാത്രി തന്നെ വയനാട്ടിലെത്തിയ പൊലീസ് സംഘം മേപ്പാടിയിലെ റിസോർട്ട് പരിസരത്തു നിന്ന് ബോബിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ബോബിയുടെ കാർ വളഞ്ഞാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. തുടർന്ന് പോലീസ് വാഹനത്തിൽ കയറ്റി കൊച്ചിയിലേയ്ക്ക് പുറപ്പെടുകയായിരുന്നു.

ALSO READ; സമൂഹ മാധ്യമങ്ങളിലൂടെ ബോബി ചെമ്മണ്ണൂർ അപമാനിച്ചെന്ന പരാതി, മുഖ്യമന്ത്രിയ്ക്കും കേരള പൊലീസിനും നന്ദിയറിയിച്ച് നടി ഹണി റോസ്

തനിയ്ക്കു നേരെ ബോബി ചെമ്മണ്ണൂർ നിരന്തരം ലൈംഗികാധിക്ഷേപം നടത്തിയെന്ന് ചൂണ്ടിക്കാട്ടി ഹണി റോസ് പരാതി നൽകി 24 മണിക്കൂർ തികയും മുമ്പാണ് പോലീസ് കർശന നടപടിയിലേയ്ക്ക് കടന്നത്. സ്ത്രീത്വത്തെ അപമാനിച്ചതിന് ഭാരതീയ ന്യായ സംഹിതയിലെ 75-ാം വകുപ്പിലെ വിവിധ ഉപവകുപ്പുകൾ പ്രകാരവും സാമൂഹ്യ മാധ്യമങ്ങൾ വഴി അശ്ലീല പരാമർശങ്ങൾ നടത്തി അപമാനിച്ചതിന് ഐടി ആക്ടിലെ 67ാം വകുപ്പും ഉൾപ്പടെ ജാമ്യമില്ലാ കുറ്റങ്ങളാണ് ബോബിക്കെതിരെ ചുമത്തിയിരിക്കുന്നത്.

റിസോർട്ടിൽ നിന്ന് കസ്റ്റഡിയിലെടുത്ത ബോബിയെ മേപ്പാടിക്കടുത്തുള്ള പുത്തൂർവയിലെ എആർ ക്യാമ്പിലേക്ക് സ്വകാര്യ വാഹനത്തിലാണ് കൊണ്ടുപോയത്. ഒന്നരമണിക്കൂറോളം എ ആർ ക്യാമ്പിൽ ചെലവഴിച്ചശേഷം 12 മണിയോടെ പോലീസ് വാഹനത്തിൽ കയറ്റി എറണാകുളത്തേക്ക് തിരിക്കുകയായിരുന്നു. സാമൂഹ്യ മാധ്യമങ്ങൾ വഴി അശ്ലീല കമൻറ് ഇട്ട് തന്നെ അധിക്ഷേപിച്ച 30 ഓളം പേർക്കെതിരെ ഹണി റോസ് നൽകിയ പരാതിയിൽ നേരത്തെ കുമ്പളം സ്വദേശി ഷാജിയെ ചെയ്തിരുന്നു.

ALSO READ; ‘ഏതൊരു വൈബാണ് പരിപാടിക്ക്’; സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് വിഡി സതീശൻ, വിദ്യാഭ്യാസ മന്ത്രിക്കും വകുപ്പിനും അഭിനന്ദനം

പരാതി കൊടുത്തതിന് പിന്നാലെ ഹണി റോസിനെതിരായ പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് ബോബി ചെമ്മണ്ണൂര്‍ രംഗത്തെത്തിയിരുന്നു. തന്റെ പരാമര്‍ശം ആരെയെങ്കിലും വിഷമിപ്പിച്ചിട്ടുണ്ടെങ്കില്‍ ഖേദം പ്രകടപ്പിക്കുന്നു. ഹണി റോസിനെ മോശമായി ചിത്രീകരിക്കണമെന്ന് കരുതിയായിരുന്നില്ല തന്റെ പരാമര്‍ശമെന്നും ബോബി ചെമ്മണ്ണൂര്‍ പ്രതികരിച്ചിരുന്നു. അതേ സമയം, പരാതിയിൽ ഉടൻ നടപടിയെടുത്ത മുഖ്യമന്ത്രി പിണറായി വിജയനും കേരള പൊലീസിനും നന്ദിയറിയിച്ച് നടി ഹണിറോസ് വർഗീസ്. തൻ്റെ ഇൻസ്റ്റഗ്രാം പേജിലൂടെയാണ് നടി സർക്കാരിനും കേരള പൊലീസിനും നന്ദിയറിയിച്ചത്. 

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News