വയനാടിനു സ്‌നേഹവുമായി ബോചെയും; വീട് നഷ്ടപ്പെട്ട നൂറു കുടുംബങ്ങള്‍ക്ക് വീടിനായി സൗജന്യ ഭൂമി നല്‍കും

മണ്ണും മനസ്സും ജീവിതവും നഷ്ടപ്പെട്ട വയനാട്ടിലെ ദുരന്തബാധിതരെ ജീവിതത്തിലേക്ക് തിരികെ പിടിച്ചുകയറ്റുന്നതിനായി സഹായധനപ്രവാഹങ്ങള്‍ ഒഴുകുകയാണ്. ഉരുള്‍പൊട്ടലില്‍ വീട് നഷ്ടപ്പെട്ട വയനാട്ടിലെ കുടുംബങ്ങള്‍ക്ക് കരുത്തു പകരാനായി ബോബി ചെമ്മണ്ണൂരും രംഗത്തെത്തി. വീട് നഷ്ടപ്പെട്ട 100 കുടുംബങ്ങള്‍ക്ക് പുതിയ വീട് നിര്‍മിക്കുന്നതിനായി ബോചെ സൗജന്യ ഭൂമി നല്‍കും. വയനാട് മേപ്പാടിയില്‍ ബോചെയ്ക്കുള്ള 1000 ഏക്കര്‍ ഭൂമിയില്‍ നിന്നാണ് വീട് നിര്‍മാണത്തിനായി സൗജന്യ ഭൂമി വിട്ടു നല്‍കുകയെന്ന് ബോചെ അറിയിച്ചു.

ALSO READ: വയനാടിനായി ചെന്നൈയിലെ ചലച്ചിത്ര കൂട്ടായ്മയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 1 കോടി രൂപ സംഭാവന നല്‍കി

വയനാട്ടിലെ ദുരിതാശ്വാസ ക്യാംപുകള്‍ സന്ദര്‍ശിച്ച്് ബോചെ നടത്തിയ പ്രഖ്യാപനം ഉരുള്‍പൊട്ടലില്‍ വീടും സമ്പാദ്യവും ഉറ്റവരെയും നഷ്ടപ്പെട്ട ഒട്ടേറെ മനുഷ്യര്‍ക്ക് ആശ്വാസമായി.
ദുരന്തമുണ്ടായ ദിവസം മുതല്‍ രക്ഷാപ്രവര്‍ത്തനങ്ങളില്‍ സജീവമായ ബോചെ ഫാന്‍സ് ചാരിറ്റബിള്‍ ട്രസ്റ്റ് അംഗങ്ങള്‍ ദുരന്തമുഖത്ത് ഇപ്പോഴും കര്‍മനിരതരാണ്. ക്യാംപുകളില്‍ അവശ്യസാധനങ്ങളും അവര്‍ എത്തിക്കുന്നുണ്ട്. കൂടാതെ ട്രസ്റ്റിന്റെ ആംബുലന്‍സുകളും രക്ഷാപ്രവര്‍ത്തന രംഗത്ത് സജീവമാണ്. ട്രസ്റ്റ് അംഗങ്ങളുടെ സഹായം ആവശ്യമുള്ളവര്‍ക്ക് 7902382000 എന്ന ബോചെ ഫാന്‍സ് ഹെല്‍പ് ഡസ്‌കിന്റെ നമ്പറില്‍ വിളിക്കുകയോ വാട്സാപ്പില്‍ വോയ്‌സ് മെസ്സേജ് അയക്കുകയോ ചെയ്യാവുന്നതാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News