പ്രളയത്തിന് ശേഷം മലയാളികളുടെ ഒത്തൊരുമ ലോകം കണ്ടത് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട അബ്ദുൽ റഹീമിനെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ട് വരുന്നതിലാണ്. 34 കോടി രൂപയാണ് സൗദി ജയിലില്‍ നിന്നും റഹീമിനെ മോചിപ്പിക്കാൻ മലയാളികൾ പിരിച്ചെടുത്തത്. ഇപ്പോഴിതാ മത ജാതി വർഗ വർണഭേദമില്ലാത്ത മലയാളികളുടെ ഈ നന്മയെ ലോകത്തിന് മുന്പിലേക്കെത്തിക്കാൻ അബ്ദുൽ റഹീമിന്റെ ജീവിതം സിനിമയാക്കാൻ ഒരുങ്ങുകയാണ് ബോബി ചെമ്മണ്ണൂർ.
സിനിമക്ക് വേണ്ടിയുളള ചര്‍ച്ചകള്‍ നടന്നുവെന്ന് ബോബി ചെമ്മണ്ണൂര്‍ മാധ്യമങ്ങളെ അറിയിച്ചു. സംവിധായകന്‍ ബ്ലെസിയുമായി ഇത് സംബന്ധിച്ച് ചര്‍ച്ചകൾ നടത്തിയെന്നും പോസിറ്റീവ് മറുപടിയാണ് ലഭിച്ചതെന്നും ബോബി മാധ്യമങ്ങളോട് വെളിപ്പെടുത്തി. സിനിമയിലൂടെ ലാഭം ആഗ്രഹിക്കുന്നില്ലെന്നും ബോബി ചെമ്മണ്ണൂര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ALSO READ: ശൈലജ ടീച്ചർക്കെതിരായ അശ്ലീല പ്രചാരണം; പ്രതിഷേധവുമായി പുരോഗമന കലാസാഹിത്യസംഘം
സിനിമയിലൂടെ ലഭിക്കുന്ന ലാഭം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കുമെന്നാണ് ബോബി ചെമ്മണ്ണൂർ വ്യക്തമാക്കിയത്. സൗദിയില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട അബ്ദു റഹീമിന്റെ മോചനത്തിന് വേണ്ടി മുൻപിൽ ഉണ്ടായിരുന്ന വ്യക്തിയാണ് ബോബി ചെമ്മണ്ണൂർ. മലയാളികളുടെ നന്മ ലോകത്തിന് കാണിച്ചു കൊടുക്കാനാണ് സിനിമ നിര്‍മ്മിക്കുന്നതെന്ന് ബോബി ചെമ്മണ്ണൂര്‍ കൂട്ടിച്ചേർത്തു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here