ഹൈക്കോടതിയിൽ നിരുപാധികം മാപ്പ് പറഞ്ഞ് ബോബി ചെമ്മണൂർ. ബോബി ജയിൽ ആസ്വദിക്കട്ടെ എന്ന് കോടതി പറഞ്ഞു. ബോബി ചെമ്മണൂർ നാടകം കളിച്ചെന്നതടക്കമുള്ള വിമർശനങ്ങൾ കോടതി ആവർത്തിച്ചു . ഹൈക്കോടതിയോട് കളിക്കരുതെന്നും ജയിലില്‍ നിന്ന് പുറത്തിറങ്ങിയതിന് ശേഷം നടത്തിയ പ്രസ്താവന
അറിഞ്ഞെന്നും കോടതി പറഞ്ഞു
റിമാൻ്റ് തടവുകാരുടെ വക്കാലത്ത് ഏറ്റെടുക്കേണ്ടന്ന് കോടതി വ്യക്‌തമാക്കി. ജാമ്യം റദ്ദാക്കാൻ അറിയാമെന്ന് കോടതി പറഞ്ഞു. ജാമ്യം റദ്ദാക്കാൻ നോട്ടീസ് നൽകാൻ നീക്കം. റിമാൻ്റ് തടവുകാരുടെ വക്കാലത്ത് ഏറ്റെടുക്കേണ്ടന്ന് കോടതി പറഞ്ഞു.
also read: ബോബി ചെമ്മണ്ണൂർ നാടകം കളിക്കരുത് , ജാമ്യം റദ്ദാക്കുമെന്ന് ഹൈക്കോടതി മുന്നറിയിപ്പ്
ഇന്നലെ എന്തുകൊണ്ട് പുറത്തിറങ്ങിയില്ലെന്ന് 12 മണിക്കകം വിശദീകരണം അറിയിക്കണമെന്നും തനിക്ക് മുകളിൽ കോടതിയുണ്ടെന്ന് ബോബി ഓർമ്മിക്കണം എന്നും കോടതി പറഞ്ഞിരുന്നു. തനിക്ക് മുകളിൽ ആരുമില്ലെന്ന് ബോബി ധരിക്കരുത്, മറ്റ് പ്രതികൾക്ക് വേണ്ടി ജയിലിൽ തുടരുമെന്ന് പറയാൻ ബോബി ആര് എന്നും കോടതി ചോദിച്ചു. മാധ്യമ ശ്രദ്ധക്കുള്ള ശ്രമം വേണ്ടെന്ന് കോടതി പറഞ്ഞു.
സാങ്കേതിക പ്രശ്നങ്ങളാൽ പുറത്തിറങ്ങാന്‍ കഴിയാത്ത തടവുകാര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഇന്നലെ ബോബി ചെമ്മണ്ണൂർ ജാമ്യം ലഭിച്ചിട്ടും പുറത്തിറങ്ങിയിരുന്നില്ല.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here