ഉധിരന്‍ ആയി ബോബി ഡിയോൾ; സൂര്യ ചിത്രം ‘കങ്കുവാ’യിലെ ക്യാരക്റ്റര്‍ പോസ്റ്റര്‍ പുറത്ത്

സൂര്യ ചിത്രം ‘കങ്കുവാ’യിലെ ബോബി ഡിയോളിന്റെ ക്യാരക്റ്റര്‍ പോസ്റ്റര്‍ പുറത്ത്. ഉധിരന്‍ എന്നാണ് ബോബി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. ചിരുത്തൈ ശിവ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം തമിഴിലെ വരാനിരിക്കുന്ന ബിഗ് ബജറ്റ് ചിത്രങ്ങളിലൊന്നാണ്.

ബോബി ഡിയോളിൻ്റെ 55-ാം ജന്മദിനമായിരുന്ന ജനുവരി 27നാണ് ശക്തനായ ഉദിരൻ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ബോബിയാണെന്ന് നിർമ്മാതാക്കൾ വെളിപ്പെടുത്തി കൊണ്ട് ക്യാരക്റ്റര്‍ പോസ്റ്റര്‍ പുറത്തിറക്കിയത്. ചിത്രത്തിലെ നടൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും പങ്കുവച്ചു.

ALSO READ: നാദിർഷ- റാഫി കൂട്ടുകെട്ടിൽ ‘വണ്‍സ് അപ്പോണ്‍ എ ടൈം ഇന്‍ കൊച്ചി’ ഷൂട്ടിംഗ് പൂർത്തിയായി

രക്തം പുരണ്ട കവചത്തിൽ വ്യതിരിക്തമായ ഇടത് കണ്ണുമായിട്ടാണ് ബോബിയെ കാണുന്നത്. കങ്കുവയിലെ ഉധിരൻ ആര് എന്ന ദുരൂഹതയ്ക്കാണ് ഇതോടെ വിരാമമായത്. സൂര്യയുടെ കങ്കുവ ഒരു വലിയ മൃഗത്തിൻ്റെ പല്ല് പോലെ തോന്നിക്കുന്നവയാണ് ധരിച്ചിരുന്നതെങ്കിൽ ഉധിരൻ മാൻ കൊമ്പുകളാണ് ധരിച്ചിരിക്കുന്നത്.

സൂര്യയാണ് ടൈറ്റിൽ റോൾ അവതരിപ്പിക്കുന്നത്. ദിഷ പടാനിയും സിനിമയിൽ അഭിനയിക്കുന്നു. ചിത്രത്തിലെ മറ്റ് താരങ്ങളെ യഥാസമയം വെളിപ്പെടുത്തും. വെട്രി പളനിസാമി ഛായാഗ്രഹണം നിർവ്വഹിക്കുന്ന ചിത്രത്തിൻ്റെ സംഗീത സംവിധാനം ദേവി ശ്രീ പ്രസാദ് ആണ്.

2024-ൻ്റെ തുടക്കത്തിൽ തന്നെ ലോകമെമ്പാടും റിലീസ് ചെയ്യാൻ സ്റ്റുഡിയോ ഗ്രീൻ മുൻനിര വിതരണ സ്ഥാപനങ്ങളുമായി സൈൻ അപ്പ് ചെയ്‌തതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News