ലൈംഗികാധിക്ഷേപം നടത്തിയെന്ന ഹണി റോസിന്റെ പരാതിയിലെടുത്ത കേസില്‍, ഇന്നലെ റിമാന്‍ഡിലായ ബോബി ചെമ്മണ്ണൂര്‍ ജാമ്യം തേടി വീണ്ടും കോടതിയെ സമീപിക്കും. എറണാകുളം പ്രിന്‍സിപ്പല്‍ സെക്ഷന്‍ കോടതിയില്‍ ഇന്നോ നാളെയോ ജാമ്യാപേക്ഷ സമര്‍പ്പിക്കാനാണ് തീരുമാനം.
എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതി ഇന്നലെയാണ് ബോബി ചെമ്മണ്ണൂരിന്റെ ജാമ്യാപേക്ഷ തള്ളിയത്. തുടര്‍ന്ന് ബോബിയെ കാക്കനാട് ജില്ലാ ജയിലിലേക്ക് റിമാന്‍ഡ് ചെയ്യുകയായിരുന്നു. ബുധനാഴ്ചയായിരുന്നു, ബോബി ചെമ്മണ്ണൂരിനെ വയനാട്ടില്‍ നിന്നും കസ്റ്റഡിയിലെടുത്ത് എറണാകുളം സെന്‍ട്രല്‍ പോലീസ് സ്റ്റേഷനില്‍ എത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തിയത്.
ALSO READ; ‘രാഹുല്‍ ഈശ്വര്‍ പൂജാരിയാകാതിരുന്നത് നന്നായി’; പരിഹസിച്ച് ഹണി റോസ്
തനിയ്ക്കു നേരെ ബോബി ചെമ്മണ്ണൂര്‍ നിരന്തരം ലൈംഗികാധിക്ഷേപം നടത്തിയെന്ന് ചൂണ്ടിക്കാട്ടി ഹണി റോസ് പരാതി നല്‍കി 24 മണിക്കൂര്‍ തികയും മുമ്പാണ് പോലീസ് കര്‍ശന നടപടിയിലേയ്ക്ക് കടന്നത്.
സ്ത്രീത്വത്തെ അപമാനിച്ചതിന് ഭാരതീയ ന്യായ സംഹിതയിലെ 75-ാം വകുപ്പിലെ വിവിധ ഉപവകുപ്പുകള്‍ പ്രകാരവും സാമൂഹ്യ മാധ്യമങ്ങള്‍ വഴി അശ്ലീല പരാമര്‍ശങ്ങള്‍ നടത്തി അപമാനിച്ചതിന് ഐടി ആക്ടിലെ 67ാം വകുപ്പും ഉള്‍പ്പടെ ജാമ്യമില്ലാ കുറ്റങ്ങളാണ് ബോബിക്കെതിരെ ചുമത്തിയിരിക്കുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here