ബോബി ചെമ്മണ്ണൂരിന്റെ അറസ്റ്റ്; തുടർ നടപടികൾ നടിയുടെ രഹസ്യമൊഴി കൂടി പരിഗണിച്ചെന്ന് കൊച്ചി ഡിസിപി

boby chemmannur

അറസ്റ്റിലായ ബോബി ചെമ്മണ്ണൂരിനെതിരെയുള്ള തുടർ നടപടികൾ നടി ഹണി റോസ് നൽകിയ രഹസ്യമൊഴി കൂടി പരിഗണിച്ചാകുമെന്ന് കൊച്ചി ഡിസിപി അശ്വതി ജിജി അറിയിച്ചു.റിമാൻഡ് റിപ്പോർട്ട്‌ കോടതിയിൽ സമർപ്പിക്കുമെന്നും ജാമ്യം ലഭിക്കില്ല എന്നാണ് പ്രതീക്ഷിക്കുന്നത്, ഇക്കാര്യത്തിൽ കോടതിയാണ് തീരുമാനമെടുക്കേണ്ടതെന്നും കൊച്ചി ഡിസിപി മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം ബോബി എറണാകുളം സിജെഎം കോടതിയിൽ എത്തിച്ചിട്ടുണ്ട്. അദ്ദേഹത്തെ കസ്റ്റഡിയിൽ വാങ്ങാനുള്ള ശ്രമത്തിലാണ് പൊലീസ്. തെറ്റ് ചെയ്തിട്ടില്ലെന്ന് ബോബി മാധ്യങ്ങളോട് പ്രതികരിച്ചു.

ALSO READ; ‘രാഹുൽ ഈശ്വർ പൂജാരിയാകാതിരുന്നത് നന്നായി’; പരിഹസിച്ച് ഹണി റോസ്

ഹണി റോസിൻ്റെ പരാതിയിൽ ബോബി ചെമ്മണ്ണൂരിനെ പൊലീസ് വയനാട്ടിൽ നിന്നുമാണ് കസ്റ്റഡിയിലെടുത്തത്. വയനാട്ടിലെ റിസോർട്ടിൽ നിന്നാണ് എറണാകുളം സെൻട്രൽ പോലീസ് ബോബിയെ കസ്റ്റഡിയിലെടുത്തത്. ഹണി റോസിന്‍റെ പരാതിയിൽ കേസെടുത്തതിന് പിന്നാലെ മുൻകൂർ ജാമ്യാപേക്ഷ നൽകി ഒളിവിൽ പോകാനുള്ള ബോബി ചെമ്മണ്ണൂരിന്‍റെ നീക്കം പൊളിക്കുകയായിരുന്നു പൊലീസ്.

കേസിനോടനുബന്ധിച്ച് എറണാകുളം ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയ്ക്ക് മുൻപിൽ ബോബി ചെമ്മണ്ണൂരിനെതിരെ നടി രഹസ്യമൊഴിയും നൽകിയിരുന്നു. ബുധനാഴ്ച രാത്രി തന്നെ വയനാട്ടിലെത്തിയ പൊലീസ് സംഘം മേപ്പാടിയിലെ റിസോർട്ട് പരിസരത്തു നിന്ന് ബോബിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ബോബിയുടെ കാർ വളഞ്ഞാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. തുടർന്ന് പോലീസ് വാഹനത്തിൽ കയറ്റി കൊച്ചിയിലേയ്ക്ക് പുറപ്പെടുകയായിരുന്നു.

തനിയ്ക്കു നേരെ ബോബി ചെമ്മണ്ണൂർ നിരന്തരം ലൈംഗികാധിക്ഷേപം നടത്തിയെന്ന് ചൂണ്ടിക്കാട്ടി ഹണി റോസ് പരാതി നൽകി 24 മണിക്കൂർ തികയും മുമ്പാണ് പോലീസ് കർശന നടപടിയിലേയ്ക്ക് കടന്നത്. സ്ത്രീത്വത്തെ അപമാനിച്ചതിന് ഭാരതീയ ന്യായ സംഹിതയിലെ 75-ാം വകുപ്പിലെ വിവിധ ഉപവകുപ്പുകൾ പ്രകാരവും സാമൂഹ്യ മാധ്യമങ്ങൾ വഴി അശ്ലീല പരാമർശങ്ങൾ നടത്തി അപമാനിച്ചതിന് ഐടി ആക്ടിലെ 67ാം വകുപ്പും ഉൾപ്പടെ ജാമ്യമില്ലാ കുറ്റങ്ങളാണ് ബോബിക്കെതിരെ ചുമത്തിയിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News