നടി ഹണി റോസിൻ്റെ പരാതിയിൽ ബോബി ചെമ്മണ്ണൂരിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.വയനാട്ടിൽ നിന്ന് എറണാകുളം സെൻട്രൽ പൊലീസാണ് അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്. അദ്ദേഹത്തെ ഉടൻ കൊച്ചിയിലേക്ക് കൊണ്ടുപോകുമെന്നാണ് വിവരം.
പൊലീസ് നടപടിയിൽ സന്തോഷമുണ്ടെന്ന് ഹണി റോസ് പ്രതികരിച്ചു. നടപടി എടുത്തതിൽ മുഖ്യമന്ത്രിയോട് നടി നന്ദി രേഖപ്പെടുത്തി.പണത്തിൻ്റെ ഹുങ്കിനെതിരെ പോരാട്ടം തുടരുമെന്നും അവർ പറഞ്ഞു.
ലൈംഗികമായി അധിക്ഷേപിച്ചെന്ന ഹണി റോസിന്റെ പരാതിയില്‍ ഇന്നലെ ബോബി ചെമ്മണ്ണൂരിനെതിരെ പൊലീസ് കേസെടുത്തിരുന്നു. സ്ത്രീത്വത്തെ അപമാനിച്ചതിന് ജാമ്യമില്ലാ വകുപ്പ് പ്രകാരം എറണാകുളം സെന്‍ട്രല്‍ പൊലീസാണ് കേസെടുത്തത്. ഐ ടി ആക്റ്റും അദ്ദേഹത്തിനെതിരെ ചുമത്തിയിട്ടുണ്ട്.
ബോബി ചെമ്മണ്ണൂരിനെതിരെ ലഭിച്ച പരാതിയിൽ ഹണിയുടെ വിശദമായ മൊഴിയെടുക്കുമെന്ന് അൽപ്പം മുൻപ് കൊച്ചി ഡിസിപി വ്യക്തമാക്കിയിരുന്നു. നടി ഹണി റോസിന്റെ പരാതിയുടെ അടിസ്ഥാനത്തിലുള്ള കേസ് അന്വേഷണം എസിപിയുടെ മേൽനോട്ടത്തിൽ നടക്കും.കൊച്ചി ഡിസിപി അശ്വതി ജിജിയാണ് ഇക്കാര്യം അറിയിച്ചത്.
ENGLISH NEWS SUMMARY: Bobby Chemmanur was taken into custody by the police on the complaint of actress Honey Rosin. He was taken into custody by the Ernakulam Central Police from Wayanad. It is reported that he will be taken to Kochi soon.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here