ബോബി ചെമ്മണ്ണൂരിന് തിരിച്ചടി; പ്രത്യേക പരിഗണനയില്ല, ജാമ്യാപേക്ഷ പരിഗണിക്കുന്നത് ചൊവ്വാഴ്ചത്തേക്ക് മാറ്റി

BOBY VS HIGH COURT

ഹണി റോസിന്‍റെ പരാതിയിൽ അറസ്റ്റിലായി റിമാൻഡിലായ ബോബി ചെമ്മണ്ണൂരിന് വീണ്ടും തിരിച്ചടി. ലൈംഗിക അധിക്ഷേപക്കേസിൽ കോടതി ജയിലിലടച്ച ബോബിയുടെ ജാമ്യാപേക്ഷ ഹൈക്കോടതി ചൊവ്വാഴ്ച മാത്രമേ പരിഗണിക്കൂ. ഇന്നുതന്നെ പരിഗണിക്കണമെന്ന് അപേക്ഷയോടെയാണ് ഹർജി നൽകിയത്. എന്നാൽ അടിയന്തരമായി പരിണിക്കേണ്ട സാഹചര്യമില്ലെന്ന് കോടതി വ്യക്തമാക്കുകയായിരുന്നു.

പൊതു ഇടങ്ങളിൽ സംസാരിക്കുമ്പോൾ ശ്രദ്ധിക്കണമെന്നും കോടതി ഓർമിപ്പിച്ചു. താൻ ഒരു തെറ്റും ചെയ്തിട്ടില്ലെന്നും തനിക്കെതിരായ കേസ് കെട്ടിച്ചമച്ചതാണെന്ന് മായിരുന്നു ജാമ്യാപേക്ഷയിൽ ബോബി ചെമ്മണ്ണൂർ വാദിച്ചത്. ഹർജി അടിയന്തരമായി പരിഗണിച്ച് ഇടക്കാല ജാമ്യം അനുവദിക്കണമെന്നായിരുന്നു ആവശ്യം.

ALSO READ; ബത്തേരി അർബൻ ബാങ്കിലെ നിയമന ശുപാർശ; ഐസി ബാലകൃഷ്ണനെതിരെ പോലീസിൽ പരാതി

എന്നാൽ അടിയന്തരമായി പരിഗണിക്കേണ്ട ഒരു സാഹചര്യവും ഈ കേസിൽ ഇല്ലെന്ന് വ്യക്തമാക്കിയ കോടതി ഹർജി ചൊവ്വാഴ്ചത്തേക്ക് മാറ്റി. പ്രതികൾക്കെല്ലാം തുല്യ പരിഗണന മാത്രമേ നൽകാനാവൂ എന്ന് കോടതി വ്യക്തമാക്കി. പൊതുവേദിയിൽ ഇത്തരം പരാമർശങ്ങൾ പാടില്ലെന്നും കോടതി ഓർമിപ്പിച്ചു . പൊതുയിടത്തിൽ സംസാരിക്കുമ്പോൾ ശ്രദ്ധിക്കണ്ടേ എന്നായിരുന്നു ജസ്റ്റിസ് പിവി കുഞ്ഞികൃഷ്ണന്‍റെ ചോദ്യം.

ഇനി ഇത്തരം നടപടികൾ ഉണ്ടാവില്ലെന്ന് ബോബി ചെമ്മണ്ണൂരിന്റെ അഭിഭാഷകൻ ഉറപ്പുനൽകിയെങ്കിലും കോടതി പരിഗണിച്ചില്ല . ഹൈക്കോടതിയിൽ നിന്നും അടിയന്തര ഇളവ് ലഭിക്കാത്ത പശ്ചാത്തലത്തിൽ ബോബി ജയിലിൽ തുടരണം. നിലവിൽ കാക്കനാട് ജയിലിൽ റിമാൻഡിലാണ് ബോബി ചെമ്മണ്ണൂർ.

ALSO READ; കോൺഗ്രസിൽ സുധാകരൻ – സതീശൻ പോര് മുറുകി; കെപിസിസി യോഗം ബഹിഷ്കരിച്ച് പ്രതിപക്ഷ നേതാവ്

ബോബി ചെമ്മണ്ണൂരിനെ വയനാട്ടില്‍ നിന്നും കസ്റ്റഡിയിലെടുത്ത് എറണാകുളം സെന്‍ട്രല്‍ പോലീസ് സ്റ്റേഷനില്‍ എത്തിച്ചാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. തനിയ്ക്കു നേരെ ബോബി ചെമ്മണ്ണൂര്‍ നിരന്തരം ലൈംഗികാധിക്ഷേപം നടത്തിയെന്ന് ചൂണ്ടിക്കാട്ടി ഹണി റോസ് പരാതി നല്‍കി 24 മണിക്കൂര്‍ തികയും മുമ്പാണ് പോലീസ് കര്‍ശന നടപടിയിലേയ്ക്ക് കടന്നത്.

സ്ത്രീത്വത്തെ അപമാനിച്ചതിന് ഭാരതീയ ന്യായ സംഹിതയിലെ 75-ാം വകുപ്പിലെ വിവിധ ഉപവകുപ്പുകള്‍ പ്രകാരവും സാമൂഹ്യ മാധ്യമങ്ങള്‍ വഴി അശ്ലീല പരാമര്‍ശങ്ങള്‍ നടത്തി അപമാനിച്ചതിന് ഐടി ആക്ടിലെ 67ാം വകുപ്പും ഉള്‍പ്പടെ ജാമ്യമില്ലാ കുറ്റങ്ങളാണ് ബോബിക്കെതിരെ ചുമത്തിയിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News