അങ്കമാലിയിൽ കിടപ്പുമുറിയ്ക്ക് തീപിടിച്ച് വെന്തുമരിച്ച മരിച്ച നാലുപേരുടെയും മൃതദേഹങ്ങൾ സംസ്കരിച്ചു. അങ്കമാലി സെൻ്റ് മേരീസ് സുനോറോ കത്തീഡ്രൽ സെമിത്തേരിയിലായിരുന്നു സംസ്ക്കാരം. പ്രിയപ്പെട്ടവരെ അവസാനമായി ഒരു നോക്കുകാണാൻ നൂറുകണക്കിന് പേരാണ് പാറക്കുളം റോഡിലെ അയ്യമ്പിള്ളി വീട്ടിലെത്തിയത്.അതേ സമയം തീപിടിത്തവുമായി ബന്ധപ്പെട്ട് ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റിൻ്റെ വിശദമായ പരിശോധനാ റിപ്പോർട്ട് ഇന്ന് പൊലീസിന് കൈമാറും.
ALSO READ: ‘ബിലാലിനെ കാത്തിരുന്നവർക്ക് നിരാശ, ഇത് അമൽനീരദിന്റെ ബോഗെയ്ൻവില്ല’, മൾട്ടി സ്റ്റാർ ചിത്രത്തിന്റെ ടൈറ്റിൽ പുറത്ത്; കാമിയോ ആയി മമ്മൂട്ടി?
സ്വപ്നങ്ങളും പ്രതീക്ഷകളും നെയ്തുകൂട്ടിയ സ്വന്തം വീട്ടിൽ ആ 4 പേരുടെയും ചേതനയറ്റ ശരീരങ്ങൾ എത്തിച്ചപ്പോൾ കണ്ടു നിന്നവരെല്ലാം വിങ്ങിപ്പൊട്ടി. മകൻ്റെയും മരുമകളുടെയും കൊച്ചുമക്കളുടെയും മൃതദേഹങ്ങൾക്കരികെ സങ്കടം അടക്കനാവാതെ തളർന്നിരുന്ന മാതാവ് ചിന്നമ്മയെ ആശ്വസിപ്പിക്കാനാകാതെ ബന്ധുക്കൾ വിഷമിച്ചു. നാട്ടുകാർക്ക് ഏറെ പ്രിയപ്പെട്ട ബിനീഷിനെയും ഭാര്യ അനുമോൾ മാത്യുവിനെയും മക്കളായ ജൊവാന,ജെസ് വിൻ എന്നിവരെയും അവസാനമായി ഒരു നോക്ക് കാണാൻ നൂറുകണക്കിന് പേരാണ് വീട്ടിലേയ്ക്കെത്തിയത്.
അങ്കമാലിയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിലായിരുന്ന മൃതദേഹങ്ങൾ രാവിലെ 11 മണിയോടെയാണ് വീട്ടിലെത്തിച്ചത്. 12.30 ഓടെ അന്ത്യകർമ്മങ്ങൾ തുടങ്ങി. പിന്നീട് അങ്കമാലി സെൻ്റ് മേരീസ് സുനോറ കത്തീഡ്രൽ സെമിത്തേരിയിലെത്തിച്ച് മൃതദേഹങ്ങൾ സംസ്ക്കരിച്ചു. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിനു കാരണമെന്നാണ് പ്രാഥമിക നിഗമനം. വിഷപ്പുക ശ്വസിച്ച് അബോധാവസ്ഥയിലായതാണ് നാലുപേരും തീയിൽ അകപ്പെട്ട് വെന്തുമരിക്കാൻ ഇടയായതെന്നാണ് നിലവിലെ കണ്ടെത്തൽ. ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റിൻ്റെ വിശദമായ റിപ്പോർട്ട് വിലയിരുത്തിയ ശേഷം തുടർ നടപടികൾ സ്വീകരിക്കാനാണ് പൊലീസിൻ്റെ തീരുമാനം.
ALSO READ: ട്വന്റി 20 ലോകപ്പ്; ഇന്ത്യയുടെ ബാറ്റിംഗ് ലൈനപ്പിൽ മാറ്റമുണ്ടായേക്കും; സൂചന നൽകി രോഹിത് ശർമ്മ
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here