പട്ടാമ്പിയില്‍ മരിച്ച സ്ത്രീയുടെയും പുരുഷന്റെയും മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടു നല്‍കി

പട്ടാമ്പിയില്‍ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സ്ത്രീയുടെയും പുരുഷന്റെയും മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടു നല്‍കി. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷമാണ് മൃതദേഹം വിട്ടുനല്‍കിയത്. സ്ത്രീയെ കൊലപ്പെടുത്തിയ ശേഷം പുരുഷന്‍ ആത്മഹത്യ ചെയ്തതാകാമെന്ന നിഗമനത്തിലാണ് പൊലീസ്.

Also Read: കാസർഗോഡ് മൊബൈൽ ടവറിൽ ആത്മഹത്യ ഭീഷണി മു‍ഴക്കി തിരുവനന്തപുരം സ്വദേശി

ബുധനാഴ്ച വൈകിട്ടാണ് പട്ടാമ്പി ഗ്രീന്‍ പാര്‍ക്കിലെ വാടക കോട്ടേഴ്‌സില്‍ കണയം സ്വദേശി ശശികുമാര്‍, തൊഴുപ്പാടം സ്വദേശിനി എന്നിവരെ മരിച്ച നിലയില്‍ കണ്ടത്. സമീപത്തെ തൊഴിലാളികളാണ് സംഭവം ആദ്യമറിയുന്നത്. ലീലയെ നിലത്ത് മരിച്ചു കിടക്കുന്ന നിലയിലും ശശിയെ ജനലില്‍ തൂങ്ങി മരിച്ച നിലയിലുമാണ് കണ്ടത്. ഇരുവരും കഴിഞ്ഞ ദിവസങ്ങളില്‍ മുറിയില്‍ നിന്ന് പുറത്തിറങ്ങിയതായി കണ്ടിട്ടില്ലെന്ന് സമീപവാസി പറഞ്ഞു.

ലീലക്ക് ഭര്‍ത്താവും മക്കളുമുണ്ടെങ്കിലും കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ശശിക്കൊപ്പമാണ് താമസം. വ്യാഴാഴ്ച കാലത്ത് ഫോറന്‍സിക്ക് വിഭാഗം സ്ഥലത്തെത്തി നടപടികള്‍ പൂര്‍ത്തിയാക്കി. തുടര്‍ന്ന് പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം മൃതദേഹങ്ങള്‍ ഇരുവരുടെയും ബന്ധുക്കള്‍ക്ക് വിട്ടുനല്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News