ബാക്കിവെച്ച സ്വപ്‌നങ്ങള്‍, തോരാത്ത കണ്ണുനീര്‍, ഉള്ളുരുകി കേരളം…

കുവൈറ്റ് ദുരന്തത്തില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ കൊച്ചിയില്‍ നിന്ന് വീടുകളിലേക്ക് എത്തിക്കുന്നു. മൃതദേഹങ്ങള്‍ ഓരോരുത്തരുടെയും വീടുകളിലേയ്ക്ക് എത്തിക്കുന്നത് പ്രത്യേക ആംബുലന്‍സുകളിലാണ്. ഇന്ത്യന്‍ വ്യോമസേനയുടെ പ്രത്യേക വിമാനത്തിലാണ് കുവൈറ്റില്‍ നിന്ന് വെള്ളിയാഴ്ച രാവിലെ 10.30-ഓടെ മൃതദേഹങ്ങള്‍ കൊച്ചിയിലെത്തിച്ചത്.

ALSO READ:കുവൈറ്റ് ദുരന്തം; മന്ത്രി വീണ ജോര്‍ജിന് യാത്രാനുമതി നിഷേധിച്ച കേന്ദ്ര സര്‍ക്കാര്‍ സമീപനത്തിനെതിരെ ഡിവൈഎഫ്‌ഐ പ്രതിഷേധം

പ്രത്യേക വിമാനത്തില്‍ 24 മലയാളികളുടേതടക്കം 45 മൃതദേഹങ്ങളാണ് കൊണ്ടുവന്നത്. 23 മലയാളികള്‍, ഏഴ് തമിഴ്നാട്ടുകാര്‍, ഒരു കര്‍ണാടക സ്വദേശി എന്നിവരുടെ മൃതദേഹങ്ങള്‍ കൊച്ചിയിലെത്തിച്ചു. തുടര്‍ന്ന് വിമാനം ദില്ലിയിലേക്ക് പോയി. അപകടത്തില്‍ മരിച്ച കൊല്ലം കരുനാഗപ്പള്ളി സ്വദേശി ഡെന്നി ബേബി മുംബൈയില്‍ സ്ഥിരതാമസക്കാരനാണ്. അദ്ദേഹത്തിന്റെ മൃതദേഹം മുംബൈയില്‍ ഇറക്കും.

ALSO READ:കുവൈറ്റ് ദുരന്തം: നെടുമ്പാശ്ശേരിയില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും ചേര്‍ന്ന് മൃതദേഹങ്ങള്‍ ഏറ്റുവാങ്ങി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News