ആറാമത്തെ മിസ്റ്റർ ഒളിമ്പിയ പട്ടവും സ്വന്തമാക്കിയ ശേഷം അരങ്ങൊഴിയൽ പ്രഖ്യാപിച്ചു ആരാധകരുടെ പ്രിയപ്പെട്ട ‘സീ ബം’. ക്ലാസിക് ഫിസിക് ഡിവിഷന്‍റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ കാലം ചാമ്പ്യനായ ക്രിസ് ബംസ്റ്റെഡ് നെവാഡയിൽ നടന്ന തന്‍റെ അവസാന മത്സരത്തിലും സർവാധിപത്യം പുലർത്തിയാണ് കിരീട ജേതാവായത്. 2017 ലാണ് ക്രിസ് ആദ്യമായി ഒരു മത്സര വേദിയിലെത്തുന്നത്. ആ വർഷവും അതിനടുത്ത വർഷവും രണ്ടാം സ്ഥാനമാണ് കിട്ടിയതെങ്കിലും 2019 മുതൽ കിരീടത്തിൽ കുറഞ്ഞതൊന്നും ക്രിസ് നേടിയിട്ടില്ല.
ALSO READ; വനിതാ ടി20 ലോകകപ്പ്: ഇംഗ്ലണ്ടിനെ തറപറ്റിച്ച് വെസ്റ്റ് ഇന്‍ഡീസ് സെമിയില്‍
2019 ലെ തന്‍റെ ആദ്യ വിജയം മുതൽ, ബോഡിബിൽഡിംഗ് രംഗത്തെ ‘പോസ്റ്റർ ബോയ്’ ആയി ബംസ്റ്റെഡ് മാറി. കൂടാതെ അദ്ദേഹം ഇപ്പോൾ വിരമിക്കൽ പ്രഖ്യാപിച്ചിരിക്കുകയാണ്. “ദി ലാസ്റ്റ് ഡാൻസ്” എന്ന ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെയാണ് ബംസ്റ്റെഡ് തന്‍റെ വിരമിക്കൽ പ്രഖ്യാപിച്ചത്. “സ്റ്റേജിൽ എന്നെ നിങ്ങൾ അവസാനമായി കാണുന്നത് ഇതാകാം, പക്ഷേ ഞാൻ ഇവിടെയൊക്കെ തന്നെ കാണും” അദ്ദേഹം പറഞ്ഞു.
കായികരംഗത്തെയും ഫിറ്റനസ് രംഗത്തെയും ഏറ്റവും തിരിച്ചറിയപ്പെടുന്ന മുഖങ്ങളിലൊന്നാണ് ക്രിസ് ബംസ്റ്റെഡ്. ഡിവിഷന്‍റെ ചരിത്രത്തിലെ മറ്റേതൊരു അത്‌ലറ്റിനേക്കാളും കൂടുതൽ വിജയങ്ങൾ നേടിയ അദ്ദേഹത്തിന്‍റെ പ്രകടനമാണ് കാരണം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here