വൈറല്‍ ബോഡി ബില്‍ഡര്‍ വര്‍ക്ക് ഔട്ടിനിടെ മരിച്ചു; ഹൃദയാഘാതമെന്ന് സംശയം

body-builder-death

ബ്രസീലിയന്‍ ബോഡി ബില്‍ഡറും ഫിറ്റ്നസ് സംരംഭകനുമായ 28കാരന്‍ വര്‍ക്ക് ഔട്ടിനിടെ കുഴഞ്ഞുവീണു മരിച്ചു. ജോസ് മാറ്റിയൂസ് കോറിയ സില്‍വയാണ് ബ്രസീലിയയിലെ അഗ്വാസ് ക്ലാരസിലെ ജിമ്മില്‍ വ്യായാമം ചെയ്യുന്നതിനിടെ മരിച്ചത്. വൈറല്‍ ഫിറ്റ്നസ് താരമായിരുന്നു ജോസ്. സൗത്ത് അമേരിക്കന്‍ ചാമ്പ്യന്‍ഷിപ്പ് പോലുള്ള ബോഡിബില്‍ഡിങ് ഇനങ്ങളില്‍ മത്സരിക്കുന്നതില്‍ പ്രശസ്തനായിരുന്നു.

കൂട്ടുകാര്‍ക്കൊപ്പം ജിമ്മില്‍ വ്യായാമം ചെയ്യുന്നതിനിടെ ജോസിന് ഹൃദയാഘാതം ഉണ്ടാവുകയും പെട്ടെന്ന് കുഴഞ്ഞുവീഴുകയും ചെയ്തു. സുഹൃത്തുക്കളില്‍ ഒരാളായ അഗ്‌നിശമന സേനാംഗം ഉടനെ പ്രാദേശിക ഫയര്‍ സ്റ്റേഷനില്‍ എത്തിച്ച് ഒരു മണിക്കൂറിലേറെ സിപിആറിലൂടെ ശ്രമിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Read Also: ഓറഞ്ച് പ്രേമികളുടെ ശ്രദ്ധയ്ക്ക്; കടകളില്‍ നിന്നും ഓറഞ്ച് വാങ്ങുമ്പോള്‍ ഉറപ്പായും ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക

അപ്രതീക്ഷിതമായ മരണം അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും ആരാധകരെയും ഞെട്ടിച്ചിരിക്കുകയാണ്. ജോസ് ബോഡി ബില്‍ഡര്‍ മാത്രമല്ല, അഭിഭാഷകനും പോഷകാഹാര വിദഗ്ധനും ഫിറ്റ്‌നസ് സംരംഭകനും കൂടിയായിരുന്നു. ജോസിന് മുന്‍കാല ആരോഗ്യപ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്ന് സഹോദരന്‍ ടിയാഗോ പറഞ്ഞു. സ്ഥിരം ജിം വര്‍ക്കൗട്ട് ചെയ്യുന്ന യുവ ബോഡി ബില്‍ഡര്‍ മരിക്കുന്നത് ഇതാദ്യമല്ല. ഈ വര്‍ഷം സെപ്റ്റംബറില്‍, ബ്രസീലില്‍ നിന്നുള്ള 19 കാരനായ ബോഡി ബില്‍ഡറെ ഹൃദയാഘാതം മൂലം വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News