കാനഡയിൽ കൊല്ലപ്പെട്ട ചാലക്കുടി സ്വദേശിനിയുടെ മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിച്ചു

കാനഡയിൽ കൊല്ലപ്പെട്ട ചാലക്കുടി സ്വദേശിനി ഡോണ സാജന്റെ മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിച്ചു. കഴിഞ്ഞ ദിവസം നെടുമ്പാശേരി എയർപോർട്ടിൽ എത്തിച്ച ഡോണയുടെ മൃതദേഹം രാത്രിയോടെ ചാലക്കുടിയിലെത്തിച്ചു. തുടർന്ന് ഞായറാഴ്ച രാവിലെ പാലസ് റോഡിലെ ഡോണയുടെ വീട്ടിൽ പൊതുദർശനത്തിന് ശേഷം പതിനൊന്നു മണിയോടെ സെന്റ് മേരീസ് ഫൊറോന പള്ളിയിലെ സെമിത്തേരിയിൽ സംസ്കരിക്കുകയായി.

ALSO READ: ആഗോള ആയുര്‍ദൈര്‍ഘ്യം കുറഞ്ഞു; മാറ്റം കൊവിഡിന് ശേഷമെന്ന് ഡബ്ല്യുഎച്ച്ഒ

മകളെ അവസാനമായി ഒരു നോക്ക് കാണാനായുള്ള കാത്തിരിപ്പിലായിരുന്നു മാതാപിതാക്കളായ പടിയ്ക്കല സാജനും ഫ്ലോറയും. ഇക്കഴിഞ്ഞ മെയ് ആറിനാണ് കാനഡയിലെ വീട്ടിൽ വച്ച് ഡോണ കൊല്ലപ്പെടുന്നത്. പൂട്ടിക്കിടന്ന വീട് കുത്തി തുറന്നാണ് കനേഡിയൻ പൊലീസ് മൃതദേഹം കണ്ടെത്തിയത്. പ്രതിയെന്ന് സംശയിക്കുന്ന ഡോണയുടെ ഭർത്താവ് ലാൽ കെ പൗലോസ് ഇപ്പോഴും ഒളിവിലാണ്.

ALSO READ: തൃശൂരില്‍ കുഴിമന്തി കഴിച്ചതിനെ തുടര്‍ന്ന് ഭക്ഷ്യവിഷബാധയേറ്റവരുടെ എണ്ണം 85 ആയി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration