പുതുവത്സരാഘോഷത്തിനിടെ ഗോവയിൽ കാണാതായ മലയാളി യുവാവിന്റെ മൃതദേഹം കണ്ടെത്തി

പുതുവത്സരാഘോഷത്തിന് സുഹൃത്തുക്കളോടൊപ്പം ഗോവയിലെത്തിയ ശേഷം കാണാതായ മറവന്തുരുത്ത് സന്തോഷ് വിഹാറിൽ സഞ്ജയ് സന്തോഷ് ആണ് മരിച്ചത്. അഞ്ജുന ബീച്ച് പരിസരത്തു നിന്നുമാണ് മൃതദേഹം കണ്ടെത്തിയത്. സഞ്ജയിന്റെ അച്ഛൻ മൃതദേഹം സൂക്ഷിച്ചിട്ടുള്ള ആശുപത്രിയിലെത്തി തിരിച്ചറിഞ്ഞതായാണ് വിവരം.

ALSO READ: തിരുവനന്തപുരത്ത് ഒന്നര വയസുകാരനെ കിണറ്റിലെറിഞ്ഞു കൊന്നു

മരണം എങ്ങനെ സംഭവിച്ചു എന്നതിനെ സംബന്ധിച്ച് വിവരം ലഭിച്ചിട്ടില്ല. ഡിസംബർ 29നാണ് കുലശേഖരമംഗലം സ്വദേശികളും സുഹൃത്തുക്കളുമായ കൃഷ്‌ണദേവ്, ജയകൃഷ്‌ണൻ എന്നിവരോടൊപ്പമാണ് പുതുവത്സരാഘോഷത്തിനായി സഞ്ജയ് ഗോവയിലേക്ക് തിരിച്ചത്.

ALSO READ: മുൻ മോഡൽ ഹോട്ടലിൽ വെടിയേറ്റ് മരിച്ചു; മുംബൈയിൽ കൊല്ലപ്പെട്ടത് കാമുകനെ കൊലപ്പെടുത്തിയ കേസിലെ പ്രതി

ഡിസംബർ 31-ാം തീയതി പുതുവത്സരാഘോഷം കഴിഞ്ഞ് സഞ്ജയിനെ കാണാതായി എന്നാണ്‌ കൂട്ടുകാരുടെ മൊഴി. ഗോവ പൊലീസ് അന്വേഷണം നടത്തവെയാണ്‌ മൃതദേഹം കണ്ടെത്തിയത്‌.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News