അച്ചൻകോവിൽ ആറ്റിൽ കുളിക്കുന്നതിനിടയിൽ ഒഴുക്കിൽപ്പെട്ട് കാണാതായായ ആളുടെ മൃതദേഹം കിട്ടി

പന്തളത്ത് അച്ചൻകോവിൽ ആറ്റിൽ കുളിക്കുന്നതിനിടയിൽ ഒഴുക്കിൽപ്പെട്ട് കാണാതായായ ആളുടെ മൃതദേഹം കിട്ടി. ആലപ്പുഴ കെഎസ്ആർടിസി ഡിപ്പോയിലെ കണ്ടക്ടർ മുളമ്പുഴ ആര്യാട്ട് വടക്കതിൽ വീട്ടിൽ വിനോദ് കുമാർ (48) ആണ് അച്ചൻകോവിലാറ്റിൽ കുളിക്കുന്നതിനിടയിൽ ഒഴുക്കിൽപ്പെട്ടത്. ഞായറാഴ്ച വൈകുന്നേരം 6:30 യോടു കൂടിയാണ് സംഭവം.

ALSO READ: അനിൽ ആന്റണിയുടെ സ്ഥാനാർഥി പ്രഖ്യാപനം; പത്തനംതിട്ട ബിജെപിയിൽ പൊട്ടിത്തെറി

പന്തളം മഹാദേവ ക്ഷേത്രത്തിന് പടിഞ്ഞാറേ നടയിൽ കടവിൽ പുഴയ്ക്ക് കുറുകെ വിനോദും മറ്റൊരു സുഹൃത്തും നീന്തി മടങ്ങിവരുമ്പോൾ ആയിരുന്നു വിനോദ് ഒഴുക്കിൽപ്പെട്ടത്. അടൂർ നിന്നും ഫയർഫോഴ്സ് ടീം എത്തി പത്തനംതിട്ടയിൽ നിന്നും സ്‌കൂബ ടീം സംഭവസ്ഥലത്ത് എത്തി തെരച്ചിൽ നടത്തി ഞായറാഴ്ച രാത്രി 9.50ഓടെ മൃതദേഹം കണ്ടെത്തിയത്. പന്തളം പൊലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.

ALSO READ: പേട്ടയിൽ കുട്ടിയെ തട്ടികൊണ്ടുപോയ സംഭവം; പ്രതിയുടെ ചിത്രം കൈരളിന്യൂസിന്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News