ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ച വീട്ടമ്മയുടെ മൃതദേഹം വെള്ളക്കെട്ടില്‍; ജെസിബി ഉപയോഗിച്ച് പുറത്തെടുത്തു

തിരുവല്ലയിലെ ചാത്തങ്കരിയില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ച വീട്ടമ്മയുടെ മൃതദേഹം വെള്ളക്കെട്ടില്‍ അകപ്പെട്ട വീട്ടില്‍ നിന്നും മണ്ണു മാന്തി യന്ത്രത്തിന്റെ സഹായത്തോടെ കരയ്ക്ക് എത്തിച്ചു. ചാത്തങ്കരി ലവ് ഡേയില്‍ റിട്ടയേഡ് ബാങ്ക് മാനേജര്‍ പി .ടി മാധവന്റെ ഭാര്യ അച്ചാമ്മയുടെ മൃതദേഹമാണ് മണ്ണ് മാന്തി യന്ത്രത്തിന്റെ ബക്കറ്റില്‍ കയറ്റി കരയ്ക്ക് എത്തിച്ചത്.

Also Read: ഗുരുവായൂരപ്പന് വഴിപാടായി ലഭിച്ചത് വിപണിയില്‍ ഏറ്റവും അധികം വിറ്റഴിക്കുന്ന എക്‌സ്‌യുവി കാര്‍

ശനിയാഴ്ച പുലര്‍ച്ചെ രണ്ടുമണിയോടെയാണ് ഹൃദയാഘാതത്തെ തുടര്‍ന്ന് വീട്ടില്‍ വച്ച് അച്ചാമ്മ മരിച്ചത്. കാവുംഭാഗം – ചാത്തങ്കരി റോഡിലെ വെള്ളക്കെട്ട് മൂലം ആശുപത്രിയില്‍ എത്തിക്കാന്‍ കഴിയാതിരുന്ന മൃതദേഹം ജെസിബിയുടെ സഹായത്തോടെ പെരിങ്ങര പഞ്ചായത്ത് മുക്കിന് സമീപം എത്തിക്കുകയായിരുന്നു. തുടര്‍ന്ന് ആംബുലന്‍സില്‍ തിരുവല്ലയിലെ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയിലേക്ക് മൃതദേഹം മാറ്റി. സംസ്‌കാരം പിന്നീട് നടക്കും. മക്കള്‍ : പ്രേംസണ്‍, പ്രേംസി, പ്രമോദ്. മരുമക്കള്‍ : ജെസ്സിന്‍ , സ്റ്റീഫന്‍ , ഡാര്‍ലി സംസ്‌കാരം പിന്നീട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News