നാലംഗസംഘം തട്ടിക്കൊണ്ടുപോയ ദളിത് പെണ്‍കുട്ടിയുടെ മൃതദേഹം കിണറ്റില്‍

നാലംഗസംഘം വീട്ടില്‍ നിന്ന് തട്ടിക്കൊണ്ടുപോയ ദളിത് പെണ്‍കുട്ടിയുടെ മൃതദേഹം കിണറ്റില്‍ ഉപേക്ഷിച്ചനിലയില്‍. രാജസ്ഥാനിലായിരുന്നു സംഭവം. രാജസ്ഥാനിൽ ദിവസങ്ങള്‍ക്ക് മുന്‍പ് കാണാതായ 19-കാരിയായ ദളിത് പെൺകുട്ടിയുടെ മൃതദേഹമാണ് വെടിയേറ്റനിലയില്‍ കിണറ്റില്‍ കണ്ടെത്തിയത്.

ബുധനാഴ്ചയാണ് 19 വയസ്സുള്ള ദളിത് പെണ്‍കുട്ടിയെ നാലംഗസംഘം വീട്ടില്‍നിന്ന് തട്ടിക്കൊണ്ടുപോയത്. പുലര്‍ച്ചെ മൂന്നുമണിയോടെ വീട്ടില്‍ അതിക്രമിച്ചു കയറിയ നാലുപേര്‍ വായില്‍ തുണി തിരുകിയ ശേഷം മകളെ തട്ടിക്കൊണ്ടുപോയെന്നാണ് പെണ്‍കുട്ടിയുടെ അമ്മയുടെ മൊഴി.

also read; ‘മാസ്ക് ധരിച്ച’ ബൈക്ക് പിടികൂടി മോട്ടോർവാഹനവകുപ്പ്

സംഭവത്തില്‍ പരാതി നല്‍കിയിട്ടും പൊലീസ് കേസെടുക്കാന്‍ കൂട്ടാക്കിയില്ലെന്നായിരുന്നു പെൺകുട്ടിയുടെ അമ്മ പറഞ്ഞത്.കേസെടുക്കാതെ സ്‌റ്റേഷനില്‍ നിന്ന് പോകാനാണ് തന്നോട് ആവശ്യപ്പെട്ടതെന്നും അമ്മ വ്യക്തമാക്കിയിരുന്നു. ഇതേ തുടർന്ന് പൊലീസിനെതിരേയും സംസ്ഥാന സര്‍ക്കാരിനെതിരേയും പ്രതിഷേധം ശക്തമാകുകയായിരുന്നു.

also read; ജനങ്ങളോട് ഉത്തരവാദിത്വം ഉള്ള നേതാക്കൾ ജനങ്ങൾക്കിടയിൽ പ്രവർത്തിക്കും; വി മുരളീധരൻ

പോസ്റ്റ്‌മോര്‍ട്ടം നടപടികൾ പൂർത്തിയാക്കി. ഫൊറന്‍സിക് പരിശോധനയ്ക്ക് ശേഷം മാത്രമേ പെൺകുട്ടി ബലാത്സംഗത്തിനിരയായോ എന്നത് സ്ഥിരീകരിക്കുകയുള്ളു എന്നുമാണ് പൊലീസ് വ്യക്തമാക്കിയത്. അതിനിടെ, സംഭവത്തില്‍ കോണ്‍ഗ്രസ് സര്‍ക്കാരിനെ കുറ്റപ്പെടുത്തി പ്രതിപക്ഷപാര്‍ട്ടികള്‍ രംഗത്തെത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here