കൂട്ടിന് പൂക്കളും കളിപ്പാട്ടങ്ങളും ! ജനിച്ചപ്പോള്‍ തന്നെ അമ്മ കൊന്ന് ബാല്‍ക്കണിയില്‍ നിന്ന് റോഡിലേക്ക് വലിച്ചെറിഞ്ഞ കുഞ്ഞിന് പൊതുശ്മശാനത്തില്‍ അന്ത്യനിദ്ര

പനമ്പിള്ളി നഗറില്‍ അമ്മ കൊലപ്പെടുത്തിയ നവജാത ശിശുവിന്റെ സംസ്‌കാരം നടത്തി. കളമശേരി മെഡിക്കല്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം പൊലീസും കൊച്ചി കോര്‍പറേഷനും ചേര്‍ന്നാണ് പുല്ലേപ്പടി പൊതു ശ്മശാനത്തില്‍ സംസ്‌കരിച്ചത്. ജനിച്ചു വീണപ്പോള്‍ തന്നെ അമ്മ കൊലപ്പെടുത്തി ബാല്‍ക്കണിയില്‍ നിന്ന് റോഡിലേക്ക് വലിച്ചെറിഞ്ഞ കുഞ്ഞിന് പുല്ലേപ്പടി പൊതുശ്മശാനത്തില്‍ അന്ത്യനിദ്ര.

കളമശേരി മെഡിക്കല്‍ കോളേജില്‍ നിന്നും ഏറ്റുവാങ്ങിയ കുഞ്ഞിന്റെ മൃതദേഹം കൊച്ചി കോര്‍പ്പറേഷന്‍ മേയര്‍ക്ക് പതിനൊന്നു മണിയോടെയാണ് പൊലീസ് കൈമാറിയത്. മേയറുടെ നേതൃത്വത്തിലായിരുന്നു സംസ്‌ക്കാരം.ശ്മശാനത്തില്‍ കുറച്ചു സമയം പൊതുദര്‍ശനത്തിന് വച്ച മൃതദേഹത്തില്‍ സമീപവാസികളും പൊലീസുദ്യോഗസ്ഥരും അന്ത്യാഞ്ജലി അര്‍പ്പിച്ചു. കുഞ്ഞു പെട്ടിയിലെ കുഞ്ഞിന്റെ മടക്കം കണ്ടു നിന്നവര്‍ക്കും വേദനയായി.

കുഞ്ഞിനെ കാെന്ന കേസില്‍ അറസ്റ്റിലായി ആശുപത്രിയില്‍ റിമാന്‍ഡില്‍ക്കഴിയുന്ന അമ്മയുടെ സമ്മതപ്രകാരമാണ് പൊലീസ് മുതദേഹം ഏറ്റെടുത്ത് പൊതു ശ്മശാനത്തില്‍ സംസ്‌ക്കരിച്ചത്. വെള്ളിയാഴ്ച്ചയാണ് ശുചിമുറിയില്‍ പ്രസവിച്ച ശേഷം അമ്മ കുഞ്ഞിനെ കൊന്ന് റോഡിലേക്ക് വലിച്ചെറിഞ്ഞത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News