ഋഷികേശില്‍ ഗംഗാനദിയില്‍ കാണാതായ ആകാശ് മോഹന്റെ മൃതദേഹം കണ്ടെത്തി

akash mohan

ഉത്തരാഖണ്ഡ് ഋഷികേശില്‍ ഗംഗാനദിയില്‍ കാണാതായ മലയാളി യുവാവിന്റെ മൃതദേഹം കണ്ടെത്തി. ഇക്കഴിഞ്ഞ നവംബര്‍ 29 നാണ് പത്തനംതിട്ട കോന്നി സ്വദേശി ആകാശ് മോഹനെ ഗംഗാനദിയില്‍ വീണ് കാണാതായത്. മൃതദേഹം ബന്ധുക്കള്‍ ഏറ്റുവാങ്ങി. ഋഷികേശിലെ എയിംസിൽ പോസ്റ്റ്‌മോർട്ടം നടപടികള്‍ക്കുശേഷമാകും ആകാശിന്റെ ഭൗതികശരീരം ദില്ലിയിലേക്ക് കൊണ്ടുപോവുക.

അപകടവിവിവരം അറിഞ്ഞയുടന്‍ ഉത്തരാഖണ്ഡ് പൊലീസിന്റെ നേതൃത്വത്തിലുളള സംസ്ഥാന ദുരന്ത പ്രതികരണ സേന (SDRF) യുടേയും റിവര്‍ റാഫ്റ്റിങ് സര്‍വ്വീസ് നടത്തുന്നവരുടേയും നേതൃത്വത്തില്‍ ആകാശ് മോഹനായുളള തിരച്ചില്‍ ആരംഭിച്ചിരുന്നു. ഇന്ന് പുലര്‍ച്ചയോടെ നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്താനായത്.

ഡല്‍ഹി കേരളഹൗസ് റെസിഡന്റ് കമ്മീഷണറും നോര്‍ക്ക റൂട്ട്സ് ഡല്‍ഹി എന്‍ ആര്‍ കെ ഡവലപ്മെന്റ് ഓഫീസ് പ്രതിനിധികളും ഡെറാഡൂൺ ജില്ലാ ഭരണകൂടവുമായും പ്രദേശത്തെ മലയാളിസംഘടനകളുടെ പ്രതിനിധികളുമായും ബന്ധപ്പെട്ടാണ് നടപടികള്‍ ഏകോപിപ്പിച്ചത്. ഗുഡ്ഗാവിലെ സ്വകാര്യകമ്പനിയില്‍ ജോലിചെയ്യുന്ന ആകാശ് മോഹന്‍ 50 പേരടങ്ങുന്ന സംഘത്തിനൊപ്പമാണ് ഋഷികേശിലെത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News