ഈ മാസം ആദ്യം യുകെയിൽ കാണാതായ 22 കാരിയായ മലയാളി വിദ്യാർഥിനിയുടേതെന്നു കരുതുന്ന മൃതദേഹം എഡിന്ബറോയിലെ ആൽമണ്ട് നദിയിൽ നിന്നും കണ്ടെത്തി. ഡിസംബർ ആറിന് സ്കോട്ട്ലണ്ടിലെ എഡിന്ബറോയിൽ നിന്നും കാണാതായ സാന്ദ്ര എലിസബത്ത് സാജുവിന്‍റേതെന്ന് മൃതദേഹമാണ് നദിയിൽ കണ്ടെത്തിയതെന്ന് പോലീസ് അറിയിച്ചു. എന്നാൽ ഔദ്യോഗികമായി ആരും തിരിച്ചറിഞ്ഞിട്ടില്ലെങ്കിലും സാന്ദ്രയുടെ കുടുംബത്തിന് ഇതുമായി ബന്ധപ്പെട്ട വിവരം നൽകിയിട്ടുണ്ടെന്നും പോലീസ് അറിയിച്ചു.
എഡിൻബറോയിലെ ഹെരിയറ്റ്-വാട്ട് സർവകലാശാല വിദ്യാര്‍ത്ഥിയായിരുന്ന സാന്ദ്രയെ ഡിസംബർ 6 മുതലാണ് കാണാതായത്. ലിവിംഗ്സ്റ്റണിലെ ഒരു സ്റ്റോറിൽ കറുത്ത മുഖംമൂടിയും കറുത്ത കോട്ടും ധരിച്ചാണ് അവസാനം കണ്ടത്. തുടർന്ന് സാന്ദ്രക്കായി വ്യാപക തിരച്ചിൽ നടത്തിയിരുന്നു.
ALSO READ; ഉമാ തോമസ് എംഎല്‍എയുടെ ആരോഗ്യനിലയില്‍ പുരോഗതി; അപകടനില തരണം ചെയ്തിട്ടില്ലന്ന് ഡോക്ടർമാർ
ഡിസംബർ 27 ന് രാവിലെ 11.55 ഓടെ ന്യൂബ്രിഡ്ജിന് സമീപം വെള്ളത്തിൽ ഒരു മൃതദേഹം ഉണ്ടെന്ന് പോലീസിന് വിവരം ലഭിച്ചത് അനുസരിച്ച സ്ഥലത്ത് എത്തിയപ്പോഴാണ് സാന്ദ്രയുമായി സാമ്യമുള്ള മൃദദേഹം കണ്ടെത്തുന്നത്. എറണാകുളത്തെ പെരുമ്പാവൂർ സ്വദേശിയാണ് സാന്ദ്ര. എഡിൻബർഗിലെ ഹെരിയറ്റ്-വാട്ട് സർവകലാശാലയിൽ പഠനം നടത്തുന്നതിനായി കഴിഞ്ഞ വർഷമാണ് യുകെയിൽ എത്തിയത്.
കേസിൻ്റെ ഔദ്യോഗിക അന്വേഷണം പൂർത്തിയായിട്ടില്ലെങ്കിലും മരണത്തിൽ ദുരൂഹതയില്ലെന്നാണ് പോലീസ് നിഗമനം.പുറത്തു നിന്നുള്ള ഒരാളുടെ പങ്കാളിത്തം സംശയിക്കുന്നില്ലെന്നും പോലീസ് പറഞ്ഞു.സാന്ദ്രയുടെ തിരോധാനം കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും ആശങ്കയിലാക്കുകയും പലരും ദുരൂഹതയുണ്ടെന്നും വിശദ അന്വേഷണം ആവശ്യപ്പെടുകയും ചെയ്തിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here