മുനമ്പം ബോട്ടപകടത്തിൽ കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി

മുനമ്പം ബോട്ടപകടത്തിൽ കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി. 24 വയസ്സുള്ള ശരത്തിന്റേതാണ് കണ്ടെത്തിയ മൃതദേഹമെന്ന് തിരിച്ചറിഞ്ഞു. 10.2 നോട്ടിക്കൽ മൈൽ അകലെയാണ് മൃതദേഹം കണ്ടെത്തിയത്. അതെ സമയം മുനമ്പത്ത് വള്ളം മറിഞ്ഞ് കാണാതായ മറ്റ് മൽസ്യ തൊഴിലാളികൾക്കായുള്ള തെരച്ചിൽ തുടരുകയാണ്. കോസ്റ്റ്ഗാർഡിന്റെയും മറൈൻ എൻഫോഴ്സ്മെൻറിന്റെയും കോസ്റ്റൽ പൊലീസിന്റെയും നേതൃത്വത്തിലാണ് തെരച്ചിൽ നടക്കുന്നത്.

Also Read; ഒറ്റപ്പാലത്തെ ഓട്ടോ അപകടം; പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന മൂന്ന് വയസ്സുകാരൻ മരിച്ചു

മുനമ്പത്ത് കഴിഞ്ഞദിവസം രാത്രി ഏഴുപേരെയാണ് കാണാതായത്. ഇതിൽ മൂന്ന് പേരെ നേരത്തെ കണ്ടെത്തിയിരുന്നു. ബാക്കി നാല് പേർക്കായി തെരച്ചിൽ നടക്കുന്ന സാഹചര്യത്തിലാണ് ഒരാളെക്കൂടി കണ്ടെത്തിയത്. തെരച്ചിലിനായി മത്സ്യത്തൊഴിലാളികളും രംഗത്തുണ്ട്. മാലിപ്പുറത്ത് നിന്ന് ഇൻബോർ‍ഡ് വള്ളത്തിൽ മീൻ ശേഖരിക്കാൻ പോയ ചെറു ബോട്ടാണ് മുങ്ങിയത്. വള്ളത്തിലുണ്ടായിരുന്ന ഏഴ് പേരില്‍ ആനന്ദൻ, മണികണ്ഠൻ, ബൈജു എന്നിവരെയാണ് നേരത്തെ രക്ഷപ്പെടുത്തിയത്.

Also Read; പെരുമ്പാവൂരില്‍ പ്രതികാര കൊലപാതകം; മധ്യവയസ്‌കനെ വെട്ടിക്കൊലപ്പെടുത്തി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News