കാസര്‍ഗോഡ് വെള്ളക്കെട്ടില്‍ കാണാതായ വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തി

കാസര്‍ഗോഡ് ബങ്കളത്ത് വെള്ളക്കെട്ടില്‍ കാണാതായ 17 വയസുകാരന്റെ മൃതദേഹം കണ്ടെത്തി. അഗ്‌നി രക്ഷാസേനയുടെ നേതൃത്വത്തില്‍ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെടുത്തത്.

മടിക്കൈ ബങ്കളം കനിംകുണ്ടിലെ കളിമണ്ണെടുത്ത കുഴിയിലെ വെള്ളക്കെട്ടില്‍ തിങ്കളാഴ്ച വൈകുന്നേരമാണ് സെബാസ്റ്റ്യന്‍ – ദീപ ദമ്പതികളുടെ മകന്‍ ആല്‍ബിന്‍ സെബാസ്റ്റ്യനെ കാണാതായത്. അഗ്നി രക്ഷാ സേനയുടെയും നാട്ടുകാരുടെയും നേതൃത്വത്തില്‍ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.

Also Read: ഗ്രീന്‍ വാലി അക്കാദമി അടച്ചുപൂട്ടിയതായി എന്‍ഐഎ

കണ്ണൂരില്‍ നിന്നും അഗ്‌നിരക്ഷാസേനയുടെ അഞ്ചംഗ സ്‌കൂബ ഡൈവേഴ്‌സ് സംഘം തിരച്ചിലിനെത്തിയിരുന്നു. ബന്ധുക്കള്‍ക്കൊപ്പം വെള്ളക്കെട്ടില്‍ നീന്തുന്നതിനിടെ കുളത്തില്‍ മുങ്ങിത്താഴുകയായിരുന്നു. അപകട സമയത്ത് അമ്മ ദീപയും ബന്ധുക്കളും വെള്ളക്കെട്ടിനടുത്തുണ്ടായിരുന്നു. ഇവരുടെ നിലവിളി കേട്ട് എത്തിയ ഓടിക്കൂടിയ നാട്ടുകാര്‍ തിരച്ചില്‍ നടത്തിയെങ്കിലും രക്ഷിക്കാനായില്ല. ഉപ്പിലിക്കൈ ഗവ.ഹയര്‍സെക്കന്ററി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിയാണ്. ബാലസംഘം തെങ്കന്‍ ബങ്കളം യൂണിറ്റ് സെക്രട്ടറിയും മടിക്കൈ സൗത്ത് വില്ലേജ് കമ്മറ്റി അംഗവുമാണ്. സംസ്‌ക്കാരം ബുധനാഴ്ച ചിറപ്പുറത്തെ സെമിത്തേരിയില്‍ നടക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News