ലാത്വിയയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ ഇടുക്കി സ്വദേശിയായ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി

വടക്കൻ യൂറോപ്പിലെ ലാത്വിയയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി. ഇടുക്കി ആനച്ചാൽ സ്വദേശിയായ ആൽബിൻ ഷിന്റോയാണ് ലാത്വിയയിലെ തടാകത്തിൽ മുങ്ങി മരിച്ചത്. ആനച്ചാൽ അറക്കൽ ഷിന്റോ – റീന ദമ്പതികളുടെ മകനാണ് ആൽബിൻ ഷിന്റോ. മറൈൻ ടൈം കോഴ്സ് പഠിക്കുന്നതിനായാണ് ലാത്വിയയുടെ തലസ്ഥാനമായ റിഗയിലെ നോവികൊണ്ടാസ് മാറീടൈം കോളേജിൽ എത്തിയത്.

ALSO READ: ‘അർജുൻ മണ്ണിനടയിൽപ്പെട്ടത് ഇതുവരെ അറിഞ്ഞിട്ടില്ല’: സംഭവം നടന്ന് ആറു ദിവസത്തിന് ശേഷം പ്രതികരിച്ച് ഗവർണർ

തടാകത്തിൽ കുളിക്കുന്നതിനിടയിൽ ആൽബിൻ മുങ്ങി പോവുകയായിരുന്നു എന്ന് കൂടെയുണ്ടായിരുന്ന വിദ്യാർത്ഥികൾ പറയുന്നു. വ്യാഴാഴ്ച നാലുമണിയോടുകൂടിയാണ് വിദ്യാർത്ഥികൾ തടാകത്തിൽ കുളിക്കാൻ ഇറങ്ങിയത്. മത്സ്യബന്ധന ബോട്ട് വാടകയ്ക്ക് എടുത്ത് മലയാളികൾ നടത്തിയ തിരച്ചിലിലാണ് മൃതദേഹം ലഭിച്ചത്.

ALSO READ: ‘കുടുംബത്തിന്റെ ദു:ഖത്തില്‍ പങ്കുചേരുന്നു, ജീവന്‍ രക്ഷിക്കാന്‍ സാധ്യമായ എല്ലാ ശ്രമങ്ങളും നടത്തി’: നിപ ബാധിച്ച് മരിച്ച കുട്ടിക്ക് ആദരാഞ്ജലികള്‍ അർപ്പിച്ച് മുഖ്യമന്ത്രി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News