തൃശൂരില്‍ കടലില്‍ കാണാതായ വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തി

തൃശൂര്‍ തളിക്കുളം തമ്പാന്‍കടവ് ബീച്ചില്‍ കടലില്‍ കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി. വലപ്പാട് കരയാമുട്ടം സ്വദേശി 16കാരന്‍ അസ്‌ലമിനെയാണ് ശനിയാഴ്ച ഉച്ചയോടെ മരിച്ച നിലയില്‍ കണ്ടെത്തിയത്. തളിക്കുളം കൈതക്കല്‍ ദാറുല്‍ മുസ്തഫയിലെ വിദ്യാര്‍ത്ഥിയാണ് അസ്ലം. പന്ത്രണ്ടോളം കുട്ടികളടങ്ങുന്ന സംഘമാണ് കഴിഞ്ഞദിവസം രാവിലെ എട്ട് മണിയോടെ കടപ്പുറത്ത് എത്തിയത്. അസ്ലമും മറ്റൊരു വിദ്യാര്‍ത്ഥിയുമായ സവാദും കടലില്‍ ഇറങ്ങി്. ഇരുവരും കടലില്‍ മുങ്ങിത്താഴുന്നത് കണ്ട് സമീപത്തുണ്ടായിരുന്ന മത്സ്യത്തൊഴിലാളികള്‍ ചേര്‍ന്ന് സവാദിനെ രക്ഷപ്പെടുത്തി. തുടര്‍ന്ന് രാത്രി വരെ തിരച്ചില്‍ നടത്തിയെങ്കിലും അസ്‌ലമിനെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. മൃതദേഹം തൃശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

ALSO READ: കാട്ടാനയുടെ ആക്രമണം; അജിയുടെ മക്കളുടെ ഉന്നത വിദ്യാഭ്യാസ ചെലവ് സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് വനം വകുപ്പ് മന്ത്രി എകെ ശശീന്ദ്രന്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News