കാണാതായ രണ്ട് വയസുകാരിയുടെ മൃതദേഹം അയൽവാസിയുടെ ബാഗിൽ

രണ്ട് ദിവസമായി കാണാതായിരുന്ന രണ്ട് വയസുകാരിയുടെ മൃതദേഹം അയൽവാസിയുടെ വീട്ടിലെ വാതിലിൽ തൂങ്ങിക്കിടന്ന ബാഗിൽ കണ്ടെത്തിയതായി പൊലീസ്. ഗ്രേറ്റർ നോയിഡയിലാണ് ഞെട്ടിക്കുന്ന സംഭവം. രണ്ട് വയസുകാരി മാൻസിയുടെ മാതാപിതാക്കളും ഏഴ് മാസം പ്രായമുള്ള സഹോദരനും ദേവ്‌ല ഗ്രാമത്തിലെ വാടക വീട്ടിലാണ് താമസിക്കുന്നത്. മാതാപിതാക്കൾ രണ്ടുപേരും അടുത്തുള്ള ഒരു ഫാക്ടറിയിൽ ജോലി ചെയ്തുവരികയാണ്. അച്ഛൻ ശിവകുമാറും അമ്മ മഞ്ജുവും ചന്തയിൽ പോയി തിരിച്ചെത്തിയപ്പോൾ മാൻസിയെ കാണാനില്ലായിരുന്നു. ഇതോടെ രക്ഷിതാക്കൾ പെൺകുട്ടിയെ കാണാനില്ലെന്നുകാണിച്ച് പൊലീസിൽ പരാതി നൽകി.

രണ്ട് ദിവസത്തിന് ശേഷം അയൽവാസിയായ രാഘവേന്ദ്രയുടെ പൂട്ടിയിട്ട വീട്ടിൽ നിന്ന് ദുർഗന്ധം വമിക്കുന്നതായി ശിവകുമാർ പരാതിപ്പെട്ടു. പൊലീസിന്റെ സഹായത്തോടെ രാഘവേന്ദ്രയുടെ വീട്ടിൽ പരിശോധന നടത്തി. ഇതോടെയാണ് വാതിലിൽ തൂക്കിയിട്ട ബാഗിൽ മാൻസിയുടെ മൃതദേഹം കണ്ടെത്തിയത്. കഴുത്ത് ഞെരിച്ച് കുട്ടിയെ കൊന്നതാണെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നു.

നേരത്തെ ബലാത്സംഗം നടന്നതായി സംശയമുണ്ടായിരുന്നെങ്കിലും പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ ഇത് സ്ഥിരീകരിച്ചിരുന്നില്ല. കുഞ്ഞിനെ കാണാതായപ്പോള്‍ തിരയാന്‍ മാതാപിതാക്കള്‍ക്കും നാട്ടുകാര്‍ക്കും ഒപ്പം രാഘവേന്ദ്രയും മുന്നില്‍നിന്നിരുന്നു. പ്രതി ഒളിവിൽ പോയെങ്കിലും പൊലീസ് സംഘം ഇയാളെ തിരയുകയാണെന്ന് നോയിഡയിലെ മുതിർന്ന പൊലീസ് ഓഫീസർ രാജീവ് ദീക്ഷിത് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News