തൃശൂരില്‍ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

തൃശൂര്‍ പാവറട്ടി വെങ്കിടങ്ങില്‍ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ഗുരുവായൂരില്‍ നിന്നെത്തിയ ഫയര്‍ഫോഴ്‌സ് സംഘവും നാട്ടുകാരും പൊലീസും ചേര്‍ന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.

ALSO READ:തദ്ദേശ സ്ഥാപനങ്ങള്‍ക്ക് 210.51 കോടി രൂപ കൂടി അനുവദിച്ചു

തൊയക്കാവ് കോഴിപ്പറമ്പിന് സമീപം താമസിക്കുന്ന കടവത്ത് വീട്ടില്‍ ദാസന്റെ മകന്‍ 29 വയസ്സുള്ള അഖിലാണ് മരിച്ചത്. പുലര്‍ച്ചെ മുതല്‍ വീട്ടില്‍ നിന്നും കാണാതായ അഖില്‍ പുളിക്കകടവ് പാലത്തില്‍ നിന്നും ചാടി ആത്മഹത്യ ചെയ്തുവെന്നാണ് നിഗമനം. പാലത്തിന് സമീപത്തു നിന്നുമാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം ചാവക്കാട് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

ALSO READ:ധോണിയ്ക്ക് ഗുരുതര പരിക്കെന്ന് റിപ്പോര്‍ട്ട്;വിശ്രമം എടുക്കാന്‍ ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിട്ടും അവഗണിച്ച് താരം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News