പോത്തന്‍കോട് നവജാത ശിശുവിന്റെ മൃതദേഹം പുരയിടത്തില്‍ കുഴിച്ചിട്ട നിലയില്‍

പോത്തന്‍കോട് നവജാത ശിശുവിന്റെ മൃതദേഹം പുരയിടത്തില്‍ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തി. നേപ്പാളി സ്വദേശിനി അമൃതയാണ് പൂര്‍ണ വളര്‍ച്ചയെത്താത്ത കുട്ടിയെ പ്രസവിച്ചശേഷം കുഴിച്ചിട്ടത്. പോത്തന്‍കോട് വാവറ അമ്പലത്ത് കന്നുകാലികള്‍ക്കായി വളര്‍ത്തുന്ന തീറ്റപ്പുല്‍ കൃഷിയിടത്തില്‍ കുഴിച്ചിട്ട നിലയിലായിരുന്നു മൃതദേഹം.

ALSO READ:അപകടത്തെത്തുടർന്ന് ആശുപത്രിയിലെത്തിച്ച യുവാവിന്റെ അവയവങ്ങൾ ഡോക്ടർമാർ മോഷ്ടിച്ചതായി പരാതി

പ്രസവശേഷം അമിത രക്തസ്രാവത്തെ തുടര്‍ന്ന് എസ്എടി ആശുപത്രിയില്‍ പ്രവേശിച്ചപ്പോഴാണ് വിവരം പുറത്തറിയുന്നത്. എസ്എടി ആശുപത്രിയിലെ ഡോക്ടര്‍മാരാണ് പോത്തന്‍കോട് പൊലീസില്‍ വിവരമറിയിച്ചത്. തുടര്‍ന്ന് പോത്തന്‍കോട് പൊലീസും പോത്തന്‍കോട് പഞ്ചായത്ത് അധികൃതരും ഫോറന്‍സിക്കും സ്ഥലത്തെത്തി മൃതദേഹം പുറത്തെടുത്തു. സംഭവത്തില്‍ പോത്തന്‍കോട് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.

ALSO READ:‘സിസിടിവി ദൃശ്യങ്ങള്‍ ആസൂത്രിതം, നവീന്‍ ബാബുവിന്റെ പിന്നാലെ സഞ്ചരിച്ച് മനപ്പൂര്‍വ്വം തയ്യാറാക്കിയത്’; ആരോപണവുമായി കുടുംബം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News