ബെഡ്ഷീറ്റില്‍ പൊതിഞ്ഞ നിലയില്‍ യുവതിയുടെ മൃതദേഹം; സംഭവത്തില്‍ ദുരൂഹത

യുവതിയുടെ മൃതദേഹം വാടക ഫ്‌ലാറ്റില്‍ കണ്ടെത്തി. നൈജീരിയന്‍ യുവതിയുടെ മൃതദേഹമാണ് ദില്ലിയിലെ ഫ്‌ലാറ്റില്‍ ബെഡ്ബോക്സിനുള്ളില്‍ ബെഡ്ഷീറ്റില്‍ പൊതിഞ്ഞ നിലയില്‍ കണ്ടെത്തിയത്. ഒബിനോസ് അലക്സാണ്ടര്‍ എന്ന യുവതിയാണ് കൊല്ലപ്പെട്ടതെന്ന് പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

ഫ്‌ലാറ്റില്‍ നിന്ന് ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് അടുത്തുള്ളവര്‍ പൊലീസിനെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ഫ്‌ലാറ്റ് ഉടമയുടെ സഹായത്തോടെ തുറന്നുനോക്കിയപ്പോള്‍ ബെഡ്ബോക്സില്‍ ബെഡ്ഷീറ്റില്‍ പൊതിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു

വെള്ളിയാഴ്ചയാണ് രണ്ട് ബെഡ്‌റൂമുള്ള ഫ്‌ലാറ്റില്‍ നിന്നും യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചുവെന്ന് പൊലീസ് അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News