വയോധികയുടെ മൃതദേഹം വീടിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ; സംഭവം തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ

crime scene

തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ വയോധികയുടെ മൃതദേഹം വീട്ടില്‍ കത്തിക്കരിഞ്ഞ നിലയില്‍. നെയ്യാറ്റിന്‍കര വെണ്‍പകലിലാണ് 63 കാരിയുടെ മൃതദേഹം വീടിനുള്ളിൽ കണ്ടെത്തിയത്. വെണ്‍പകല്‍ കൃഷ്ണ ഗോപുരം വീട്ടില്‍ പ്രഭാവതിയെയാണ് കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. തിരുവനന്തപുരം ശാസ്തമംഗലത്ത് മാനസിക രോഗത്തിന് ചികിത്സയിലായിരുന്ന പ്രഭാവതി മകളുടെ വീട്ടിലായിരുന്നു താമസം.

Also Read; 9 വയസുകാരനുള്‍പ്പെടെ 120 പേരെ പീഡിപ്പിച്ചു; അമേരിക്കന്‍ റാപ്പര്‍ ഷാന്‍ കോംപ്സിനെതിരെ വീണ്ടും പരാതികള്‍

മകളുടെ വീട്ടിൽ കഴിഞ്ഞിരുന്ന പ്രഭാവതി വീടിന്റെ താഴത്തെ നിലയിലായിരുന്നു താമസിച്ചിരുന്നത്. ഇളയ മകൾ മുകളിലെ നിലയിലും. കഴിഞ്ഞ ദിവസം രാത്രി പ്രഭാവതിക്ക് ആഹാരം നൽകിയ ശേഷം ഉറങ്ങാനായി മുകളിലേക്ക് കയറിപ്പോയതായിരുന്നു മകൾ. രാവിലെ തിരികെ താഴേക്ക് ഇറങ്ങിവന്ന ഇവർ കണ്ടത് കത്തിക്കരിഞ്ഞ നിലയിലുള്ള പ്രഭാവതിയുടെ മൃതദേഹമാണ്. നെയ്യാറ്റിന്‍കര പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

Also Read; ഏഴുവയസുകാരിയെ കുത്തിക്കൊലപ്പെടുത്തി സഹോദരി; സംഭവം യു എസിൽ

News summary; Body of old woman found burnt at home in Neyyattinkara, Thiruvananthapuram 

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News