എന്റെ ‘അമ്മ അപകടത്തിൽ മരിച്ചതല്ല, ആരോ കൊലപ്പെടുത്തിയതാണ്! ഹരിയാനയിലെ പാനിപ്പത് സ്വദേശിനിയായ വിനോദ് പറയുന്നത് തന്റെ അമ്മയുടെ മരണത്തിൽ അടിമുടി ദുരൂഹത ഉണ്ടെന്നാണ്. കഴിഞ്ഞ ദിവസം തീപിടിത്തത്തെ തുടർന്ന് മരിച്ച സലാമതിയുടെ മകളാണ് പൊലീസിന് പരാതിയുമായി എത്തിയിരിക്കുന്നത്. ഇതോടെ സ്ത്രീയുടെ സംസ്കരിച്ച മൃതദേഹം പുറത്തെടുത്ത് കൂടുതൽ പരിശോധനകൾ നടത്താൻ ഒരുങ്ങുകയാണ് പൊലീസ്.
കഴിഞ്ഞ ദിവസമാണ് സലാമി തീപിടുത്തത്തിൽ മരിച്ചത്. ഡിസംബർ രണ്ടിന് തന്റെ അമ്മ മരണപ്പെട്ടതായി ബന്ധുവായ ഫിറോസ് ആണ് ഫോണിലൂടെ വിളിച്ചു പറഞ്ഞതെന്നും പിന്നാലെ വീട്ടിലെത്തിയ താൻ കാണുന്നത് തീപ്പൊള്ളലേറ്റ് മരിച്ച അമ്മയെ ആന്നെന്നും വിനോദ് പറയുന്നു. മുറിയിലുണ്ടായ തീപിടുത്തത്തിൽ അമ്മയുടെ ശരീരത്തിൻ്റെ പകുതി ഭാഗവും പൊള്ളലേറ്റതായി കണ്ടെത്തി എന്നും മുറിക്കുള്ളിലെ കട്ടിലും വസ്ത്രങ്ങളും കത്തിനശിച്ചുവെന്നും വിനോദ് പറയുന്നു. അമ്മയ്ക്ക് പുകവലിക്കുന്ന ശീലം ഉണ്ടായിരുന്നുവെന്നതും ഇതിനിടെ അബദ്ധത്തിൽ തീപിടിച്ചാകാം മരണം സംഭവിച്ചതെന്നുമാണ് ആദ്യം കരുതിയത്. ഇതോടെ സ്വാഭാവിക അപകട മരണമാണെന്ന് വിചാരിച്ച് സംസ്കാര ചടങ്ങുകൾ പൂർത്തിയാക്കിയ ശേഷമാണ് സ്ത്രീയുടെ മകൾ കൊലപാതക ആരോപണവുമായി രംഗത്ത് വന്നത്.
മരണത്തിന് ശേഷം സലാമതിയുടെ ഫോൺ കണ്ടെത്താൻ കഴിയാഞ്ഞതോടെയാണ് യുവതിക്ക് തന്റെ അമ്മയുടെ മരണത്തിൽ അസ്വാഭാവികത തോന്നിയത്. സലാമിയുടെ ഫോണിലേക്ക് പല തവണ വിളിച്ചുവെങ്കിലും റിങ് ചെയ്ത ശേഷം ആരോ ഫോൺ കോൾ വിച്ഛേദിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് സംശയം ഇരട്ടിയായത്.മാത്രമല്ല, അമ്മയുടെ സ്വർണ്ണ കമ്മലുകൾ കാണാതാവുകയും കിടക്കയ്ക്ക് ചുറ്റും രക്തക്കറകൾ കാണപ്പെടുകയും ചെയ്തുവെന്നും സന്തോഷ് പറയുന്നുണ്ട്.
ഇതോടെയാണ് അമ്മയെ കൊലപ്പെടുത്തിയിരിക്കാമെന്ന് പറഞ്ഞ് വിനോദ് ഇസ്രാന പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. പരാതിയെ തുടർന്ന് ഇസ്രാന പോലീസ് അന്വേഷണം ആരംഭിച്ച് അജ്ഞാതർക്കെതിരെ കേസെടുത്തിട്ടുണ്ട്. പിന്നാലെ ബുധനാഴ്ച സലാമതിയുടെ മൃതദേഹം ഡ്യൂട്ടി മജിസ്‌ട്രേറ്റിൻ്റെ സാന്നിധ്യത്തിൽ പോസ്റ്റ്‌മോർട്ടത്തിനായി പുറത്തെടുത്തു. ഡോക്ടർമാരുടെ സംഘം ഉടൻ തന്നെ മൃതദേഹം പോസ്റ്റ്‌മോർട്ടം നടത്തുമെന്നാണ് വിവരം. പോസ്റ്റ്മാർട്ടം റിപ്പോർട്ട് ലഭിച്ചാൽ വ്യക്തമാകും എന്നാണ് പൊലീസ് ഇപ്പോൾ വ്യക്തമാക്കുന്നത്. മരണത്തിൽ ആരെങ്കിലും കുറ്റക്കാരാണന്ന് കണ്ടെത്തിയാൽ അവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നാണ് പൊലീസ് അറിയിച്ചിരിക്കുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here