56 വര്‍ഷം മുമ്പ് (1968ല്‍) വിമാന അപകടത്തില്‍ വീരമൃത്യു വരിച്ച കരസേനയിലെ ഇ.എം.ഇ വിഭാഗത്തിലെ സൈനികന്‍ തോമസ് ചെറിയാന്റെ ഭൗതിക ശരീരം പൂര്‍ണ സൈനിക ബഹുമതികളോടെ ശംഖുമുഖത്തെ എയര്‍ഫോഴ്‌സ് സ്റ്റേഷനില്‍ ഏറ്റുവാങ്ങി. പാങ്ങോട് മിലിട്ടറി സ്റ്റേഷന്‍ കമാന്‍ഡര്‍, ശംഖുമുഖം എയര്‍ഫോഴ്സ് സ്റ്റേഷന്‍ കമാന്‍ഡര്‍, സൈനികന്റെ അടുത്ത ബന്ധുക്കള്‍, കേന്ദ്ര-സംസ്ഥാന പ്രമുഖര്‍ എന്നിവര്‍ മൃതദേഹത്തില്‍ പുഷ്പചക്രം അര്‍പ്പിച്ചു.
ALSO READ:നടൻ മോഹൻരാജിനെ വൈകാരികമായി അനുസ്മരിച്ച് മോഹൻലാൽ
കേന്ദ്ര പെട്രോളിയം- ടൂറിസം വകുപ്പ് സഹമന്ത്രി ശ്രീ.സുരേഷ് ഗോപി, സംസ്ഥാന ആരോഗ്യമന്ത്രി ശ്രീമതി വീണാ ജോര്‍ജ്, പാങ്ങോട് മിലിട്ടറി സ്റ്റേഷന്‍ കമാന്‍ഡര്‍ ബ്രിഗേഡിയര്‍ സലില്‍ എം.പി, ശംഖുമുഖം എയര്‍ ഫോഴ്‌സ് സ്റ്റേഷന്‍ കമാന്‍ഡര്‍ ഗ്രൂപ്പ് ക്യാപ്റ്റന്‍ ടി. എന്‍ മണികണ്ഠന്‍, ജില്ലാ കളക്ടര്‍ ശ്രീമതി അനു കുമാരി ഐഎഎസ്, സൈനിക വെല്‍ഫെയര്‍ ഡയറക്ടര്‍, റിട്ട.ക്യാപ്റ്റന്‍ ഷീബ രവി കരസേനയിലെയും വ്യോമസേനയിലെയും മറ്റ് സൈനിക ഉദ്യോഗസ്ഥര്‍, സഹോദരന്‍ തോമസ് തോമസ് ഉള്‍പ്പെടെ വീരമൃത്യു വരിച്ച സൈനികന്റെ ബന്ധുക്കള്‍ എന്നിവര്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. ഇന്ന് പാങ്ങോട് സൈനികാശുപത്രിയില്‍ സൂക്ഷിക്കുന്ന മൃതദേഹം നാളെ പൂര്‍ണ സൈനിക ബഹുമതികളോടെ ജന്മനാടായ പത്തനംതിട്ടയിലെ ഇലന്തൂരില്‍ സംസ്‌കരിക്കും.
ALSO READ:നടൻ മോഹൻരാജിൻ്റെ നിര്യാണത്തിൽ മുഖ്യമന്ത്രി അനുശോചനം രേഖപ്പെടുത്തി
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here