നീലേശ്വരം ബോട്ടപകടം: കാണാതായ മലപ്പുറം സ്വദേശിയുടെ മൃതദേഹം കണ്ടെത്തി

boat accident death

കാസർഗോഡ് നീലേശ്വരം അഴിമുഖത്ത്‌ മത്സ്യബന്ധന ബോട്ട് അപകടത്തിൽപ്പെട്ട് കാണാതായ തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. പരപ്പനങ്ങാടി ചെട്ടിപ്പടിയിലെ മുജീബിന്‍റെ മൃതദേഹമാണ്‌ കാഞ്ഞങ്ങാട്‌ കടപ്പുറത്തുനിന്ന് കണ്ടെത്തിയത്. ഇന്നലെ വൈകിട്ട്‌ മുതല്‍ കാണാതായ മുജീബിനായി വ്യാപകമായ തിരച്ചിലാണ് നടത്തിയത്. നേവിയുടെ ഹെലികോപ്‌റ്ററും കോസ്‌റ്റ്‌ ഗാര്‍ഡിന്‍റെ കപ്പലും,ഫിഷറീസിന്‍റെ രക്ഷാബോട്ട്‌ ഉൾപ്പെടെ എത്തിച്ചായിരുന്നു തിരച്ചിൽ.

ALSO READ; പ്രതിരോധ മേഖലക്ക് ഇനി ‘കെൽട്രോൺ’ കരുത്ത്; തന്ത്ര പ്രധാന ഇലക്ട്രോണിക്‌സ് ഉപകരണങ്ങള്‍ പ്രതിരോധ സ്ഥാപനങ്ങള്‍ക്ക് കൈമാറി

പടന്ന സ്വദേശിയുടെ ഉടമസ്ഥതയിലുള്ള ബോട്ട് ഇന്നലെ രണ്ടരയോടെയാണ് പുലിമൂട്ടിന് സമീപം വലിയ തിരയിൽ അകപ്പെട്ട് തകർന്നത്. 37 തൊഴിലാളികൾ ഉണ്ടായിരുന്ന ബോട്ടിൽ നിന്നും 35 പേരെ രക്ഷപ്പെടുത്തി. കാണാതായ പരപ്പനങ്ങാടി സ്വദേശി അബൂബക്കര്‍ കോയ യുടെ മൃതദേഹം ഇന്നലെ വൈകിട്ടു തന്നെ ലഭിച്ചു. മുജീബിന്‍റെ മൃതദേഹം നടപടികൾ പൂർത്തിയാക്കിയ ശേഷം ബന്ധുക്കൾക്ക് കൈമാറും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration