തിരുവനന്തപുരത്ത് ഓട്ടോ തോട്ടിലേക്ക് മറിഞ്ഞ് കാണാതായ വിജയന്‍റെ മൃതദേഹം കണ്ടെത്തി

തിരുവനന്തപുരം മണ്ണന്തല മരുതൂരില്‍ തോട്ടിലേക്ക് ഓട്ടോ മറിഞ്ഞ് കാണാതായ വിജയൻറെ മൃതദേഹം കണ്ടെത്തി. ഇന്നലെ ഉച്ചയ്ക്ക് ശേഷം മരുതൂര്‍ ഭാഗത്തേക്ക് പോയ ഓട്ടോറിക്ഷ നിയന്ത്രണംവിട്ട് തോട്ടിലേക്ക് മറിയുകയായിരുന്നു. രണ്ട് പേരായിരുന്നു ഓട്ടോയില്‍ ഉണ്ടായിരുന്നത്. ഇതില്‍ വാഹനം ഓടിച്ചിരുന്ന ആളെ ഇന്നലെത്തന്നെ കണ്ടെത്തിയിരുന്നു.

Also Read; ഇടുക്കി പള്ളിക്കുന്ന് സ്വദേശിയുടെ മരണം കൊലപാതകം തന്നെ; അറസ്റ്റിലായത് അമ്മയും സഹോദരങ്ങളും

ഓട്ടോയിലുണ്ടായിരുന്ന മരുതൂര്‍ സ്വദേശി വിജയനെ കാണാതാവുകയായിരുന്നു. അപകടസമയം തോട്ടില്‍ ഒഴുക്ക് കൂടുതലായിരുന്നു. വിജയനായി അഗ്നിരക്ഷാ സേനയും നാട്ടുകാരും ചേര്‍ന്ന് നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.

Also Read; കൊച്ചിയിൽ വീട്ടുജോലിക്കാരിയായ ഒഡീഷ സ്വദേശിയെ പീഡിപ്പിച്ച കേസ്; പ്രതി ശിവപ്രസാദ് കീഴടങ്ങി

News summary; The body of the missing man was found after the auto overturned in the river

Man missing, Auto Rikshaw Accident, Thiruvananthapuram, Kerala News, Accident News, Thiruvananthapuram Accident News

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News