കാണാതായ ആളുടെ മൃതദേഹം സമീപത്തെ ബന്ധുവീട്ടിലെ കിണറ്റിൽ കണ്ടെത്തി

കാണാതായ ആളുടെ മൃതദേഹം സമീപത്തെ ബന്ധുവീട്ടിലെ കിണറ്റിൽ കണ്ടെത്തി. ഇളമാട് ആക്കാപൊയ്ക വിജയവിലാസത്തിൽ വിജയന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ഇയാളെ ഏപ്രിൽ 17നു രാത്രി മുതൽ കാണാനില്ലായിരുന്നു. കർണാടകയിൽ ജോലി ചെയ്തിരുന്ന വിജയൻ അഞ്ചു ദിവസം മുമ്പാണ് നാട്ടിലെത്തിയത്. അവിവാഹിതനായ വിജയൻ ഒറ്റയ്ക്കായിരുന്നു താമസം. സമീപത്തെ ബന്ധുവീട്ടിൽ നിന്നാണു ഭക്ഷണം കഴിച്ചിരുന്നത്. 17 നു രാത്രി അത്താഴം കഴിച്ച് ഇവിടെ നിന്നു മടങ്ങിയ ശേഷം കാണാതാവുകയായിരുന്നു.

ഇന്നലെ രാവിലെ വീട്ടുകാർ വെള്ളം കോരാൻ എത്തിയപ്പോൾ കിണറ്റിൽ ഒരാളുടെ കാൽ ഉയർന്നു നിൽക്കുന്നത് കണ്ടു. തുടർന്ന് വിവരം ചടയമംഗലം പൊലീസിൽ അറിയിക്കുകയായിരുന്നു. ആൾമറ കുറവുള്ള കിണറ്റിൽ അബദ്ധത്തിൽ വീണപ്പോൾ തല ഇടിച്ചതാകാം മരണ കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നി​ഗമനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News