ഭര്‍ത്തൃമാതാവിന്റെ ദേഹം ചട്ടുകം പഴുപ്പിച്ച് പൊള്ളിച്ചു; മരുമകള്‍ക്കെതിരെ പൊലീസ് കേസെടുത്തു

ഭര്‍ത്തൃമാതാവിന്റെ ദേഹം ചട്ടുകം പഴുപ്പിച്ച് പൊള്ളിച്ചുവെന്ന പരാതിയില്‍ മരുമകള്‍ക്കെതിരെ പൊലീസ് കേസെടുത്തു. കണ്ണൂർ കൊറ്റാളിയിലെ മാടക്കര വീട്ടില്‍ കെ.രജിത (61) യ്ക്കാണ് പൊള്ളലേറ്റത്. സംഭവത്തില്‍ മകന്‍ ശ്രീജേഷിന്റെ ഭാര്യ സുജിതയ്‌ക്കെതിരേയാണ് കേസ്. പരുക്കേറ്റ രജിത ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടി.

also read; ക്യൂബന്‍ പ്രസിഡന്റുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തി; വിവിധ മേഖലകളില്‍ സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ ധാരണ

രണ്ടാഴ്ച മകളുടെ വീട്ടില്‍ താമസിച്ച് സ്വന്തം വീട്ടില്‍ തിരിച്ചെത്തി മുറിയില്‍ വിശ്രമിക്കുന്നതിനിടെ മരുമകള്‍ ചട്ടുകം പഴുപ്പിച്ച് വലതു കൈയില്‍ പൊള്ളിക്കുകയും ചവിട്ടിവീഴ്ത്തുകയും ചെയ്തതായി രജിത വനിതാ പൊലീസിൽ നല്‍കിയ പരാതിയില്‍ പറയുന്നു. വീട്ടില്‍ തിരിച്ചെത്തിയതിന്റെ ദേഷ്യത്തിലാണ് ഇങ്ങനെ ചെയ്തതെന്നും പറയുന്നു. രജിതയുടെ പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News