മലമ്പുഴ ഡാമില്‍ ചാടിയ അജ്ഞാതന്റെ മൃതദേഹം കണ്ടെത്തി. ഇന്നലെ വൈകിട്ട് ഉദ്യാനം കാണാനെത്തി ഡാമിന്റെ ഷട്ടര്‍ ഭാഗത്ത് നിന്നും താഴേക്ക് ചാടിയ ആളുടെ മൃതദേഹമാണ് കണ്ടെത്തിയത്. അഗ്‌നിശമന സേനയും, മത്സ്യ തൊഴിലാളികളുടെയും നേതൃത്വത്തില്‍ നടത്തിയ തിരച്ചിലിന് ഒടുവിലാണ് മൃതദേഹം കണ്ടെത്തിയത്.
Also Read: സോളാർ അടിയന്തര പ്രമേയം വി ഡി സതീശന്റെ മാത്രം താത്പര്യം; യുഡിഎഫിൽ ഭിന്നത രൂക്ഷമാകുന്നു
ഡാമിലെ ഏറ്റവും ആഴം കൂടിയ ഭാഗത്താണ് ചാടിയത്. അഗ്‌നിശമന സേന ഇന്നലെ രാത്രി തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഇയാളുടെ ബാഗും മറ്റും കരയില്‍ നിന്ന് ലഭിച്ചു. മരിച്ചയാളെ തിരിച്ചറിയാനായിട്ടില്ല. മൃതദേഹം ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റും. ഇന്നലെ രാത്രി ഇരുട്ടായതോടെ തിരച്ചില്‍ നിര്‍ത്തിവച്ചിരുന്നു. തുടര്‍ന്ന് ഇന്ന് രാവിലെ വീണ്ടും തിരച്ചില്‍ നടത്തിയാണ് മൃതദേഹം കണ്ടെത്തിയത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here