ആറ്റിങ്ങല്‍ മേലാറ്റിങ്ങല്‍ ശങ്കരമംഗലത്ത് റബ്ബര്‍ പുരയിടത്തില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ആറ്റിങ്ങല്‍ സ്വദേശി സുജി (32)യുടേതാണ് മൃതദേഹം. വാമനപുരം നദിയോട് ചേര്‍ന്നുള്ള റബ്ബര്‍ പുരയിടത്തിലാണ് മൃതദേഹം കണ്ടത്.
Also Read: നിപ്പ സർട്ടിഫിക്കറ്റ് വിവാദം; ഓപ്പൺ കൗൺസിലിങിനായി എത്തിയത് നിരവധി വിദ്യാർത്ഥികൾ
സുജിയുടെതെന്ന് കരുതപ്പെടുന്ന വസ്ത്രങ്ങള്‍ നദിക്കരയില്‍ കണ്ടെത്തി. നദിക്കരയില്‍ നിന്ന് 100 മീറ്ററോളം മാറിയാണ് മൃതദേഹം കിടക്കുന്നത്.
രാവിലെ പുരയിടത്ത് തേങ്ങയിടാന്‍ വന്ന ആളാണ് മൃതദേഹം കണ്ടത്. കടയ്ക്കാവൂര്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here