കോഴിക്കോട്ട് അജ്ഞാത മൃതദേഹ ഭാഗം കത്തിക്കരിഞ്ഞ നിലയിൽ

കോഴിക്കോട് കൊയിലാണ്ടിയിൽ അജ്ഞാത മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. ഊരള്ളൂർ വയലിലാണ് പുരുഷൻ്റെതെന്ന് കരുതുന്ന മൃതദേഹം കണ്ടെത്തിയത്. വടകര ഡി വൈ എസ് പി യുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്ത് പരിശോധന നടത്തി. കഴിഞ്ഞ ദിവസം കാണാതായ നാട്ടുകാരനെ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുന്നു

രാവിലെ എട്ടരയോടെ നാട്ടുകാരാണ്  കത്തിക്കരിഞ്ഞ കാൽ കണ്ടെത്തിയത്. മൃതദേഹ ഭാഗം കണ്ട നാട്ടുകാർ വിവരം കൊയിലാണ്ടി പൊലീസ് സ്റ്റേഷനിൽ അറിയിച്ചു. പ്രദേശത്ത്  ദുര്‍ഗന്ധം അനുഭവപ്പെട്ടിരുന്നു. ഊരള്ളൂർ നടുവണ്ണൂർ റോഡിൽ കുഴിവയല്‍ താഴെ ആളൊഴിഞ്ഞ വീടിന് സമീപം വയലരികിലായാണ് കത്തിക്കരിഞ്ഞ മൃതദേഹ ഭാഗം കണ്ടെത്തിയത്. കൊയിലാണ്ടി പൊലീസും ഫോറൻസിക് സംഘവും, ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. പോലീസ് ഡ്രോൺ ഉപയോഗിച്ച് നടത്തിയ പരിശോധനയിൽ അരയ്ക്ക് മുകളിലുള്ള ഭാഗം കത്തിക്കരിഞ്ഞ് അഴുകിയ നിലയിൽ കണ്ടെത്തുകയായിരുന്നു.

സമീപത്ത് നിന്ന് ചെരുപ്പും വസ്ത്രവും കണ്ടെടുത്തിട്ടുണ്ട്. പ്രദേശവാസിയായ ഒരാളെ 4 ദിവസം മുമ്പ് കാണാതായിരുന്നു. ഇയാളെ കേന്ദ്രീകരിച്ചാണ് പ്രധാനമായും അന്വേഷണം നടക്കുന്നത്. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റും.

also read; പാലക്കാട് നഗരത്തിൽ ബൈക്കിടിച്ച് കാൽനടയാത്രക്കാരൻ മരിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News