ഷിരൂരിൽ കണ്ടെത്തിയ ലോറിക്കുള്ളിൽ നിന്നും മൃതദേഹ ഭാഗങ്ങൾ കണ്ടെത്തി

ഷിരൂരിൽ നിന്നും 71 ദിവസത്തിനു ശേഷം കണ്ടെത്തിയ ലോറിക്കുള്ളിൽ നിന്ന്  മൃതദേഹ ഭാഗങ്ങൾ കണ്ടെത്തി. മൃതദേഹം അഴുകിയ നിലയിലാണ് കണ്ടെത്തിയത്. മൃതദേഹം ലോറിയിൽ നിന്നും പുറത്തെടുത്ത് രക്ഷാസേനയുടെ ബോട്ടിൽ കരയ്ക്കെത്തിച്ചു. മൃതദേഹം അർജുൻ്റേതാണോയെന്ന് തുടർ പരിശോധനകളിലൂടെ സ്ഥിരീകരിക്കും. മണ്ണിടിച്ചിലിനെ തുടർന്ന് ലോറിയുടെ ക്യാബിൻ തകർന്ന നിലയിലായിരുന്നു. ഗംഗാവാലിപ്പുഴയിൽ കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി മേജർ ഇന്ദ്രബാലൻ്റെ നേതൃത്വത്തിൽ നടത്തിയ തിരച്ചിലിൻ്റെ ഭാഗമായാണ് ട്രക്ക് കണ്ടെത്തിയത്. Updating

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News