മംഗളവനം പക്ഷി സങ്കേതത്തിൽ ഗേറ്റിന്‍റെ കമ്പിയിൽ കുടുങ്ങിയ നിലയിൽ അജ്ഞാത മൃതദേഹം കണ്ടെത്തി

kochi dead body

കൊച്ചിയില്‍ മംഗളവനം പക്ഷി സങ്കേതത്തിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. ഗേറ്റിന്‍റെ കമ്പിയിൽ കുടുങ്ങിയ നിലയിൽ മദ്ധ്യവയസ്കന്‍റെ മൃതദേഹമാണ് കണ്ടെത്തിയത്. പക്ഷിസങ്കേതത്തിലെ സുരക്ഷാ ജീവനക്കാരനാണ് മൃതദേഹം കണ്ടത്. ഗേറ്റിനു മുകളിലൂടെ കടക്കാൻ ശ്രമിക്കുന്നതിനിടെ കമ്പിയിൽ കുടുങ്ങിയതാണെന്ന് സംശയം. പത്തടിയോളം ഉയരുമുള്ള ഗേറ്റില്‍ പൂര്‍ണ്ണ നഗ്നമായ നിലയിലാണ് മൃതദേഹം കിടക്കുന്നത്. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു. മരിച്ചത് തമിഴ്‌നാട് സ്വദേശിയെന്നാണ് പൊലീസ് നല്‍കുന്ന വിവരം.

ALSO READ; ‘പൊലീസിന് ഇന്ന് ജനസൗഹൃദത്തിന്‍റെ മുഖം’; വർഗീയ സംഘർഷമില്ലാത്ത നാടായി കേരളത്തെ മാറ്റിയതിൽ പൊലീസിനും പങ്ക്: മുഖ്യമന്ത്രി

ഗേറ്റിന് മുകളില്‍ കയറി കടക്കാനുള്ള ശ്രമത്തില്‍ സംഭവിച്ചതാണോ മറ്റു ദൂരഹതകളുണ്ടോ എന്നത് സംബന്ധിച്ച് പോലീസ് പരിശോധിച്ച് വരികയാണ്. അര്‍ദ്ധരാത്രിയിലാണ് സംഭവം നടന്നതെന്ന് കരുതുന്നു. ഹൈക്കോടതിയുടെ സമീപമാണെങ്കിലും മംഗള വനത്തിന്‍റെ വിജനമായ സ്ഥലത്താണ് മൃതദേഹം കണ്ടെത്തിയത്. സ്ഥലത്ത് സിസിടിവി ഇല്ലാത്തതിനാൽ കൂടുതൽ വിവരങ്ങൾ ശേഖരിക്കാനായിട്ടില്ല. പ്രദേശത്ത് അലഞ്ഞുതിരിഞ്ഞ് നടക്കുന്നയാളാണ് ഇയാള്‍. ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് അയക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News