15 വര്‍ഷമായി ദിവസം അര മണിക്കൂര്‍ മാത്രം ഉറക്കം, ദിവസവും ഇരുപത്തി മൂന്നര മണിക്കൂര്‍ തിരക്കുള്ള 40കാരന്‍

body builder

പൊതുവേ വിദഗ്ധരെല്ലാം അഭിപ്രായപ്പെടുന്നത് ദിവസവും ഏഴ് മുതല്‍ എട്ട് മണിക്കൂര്‍ വരെ ഉറങ്ങണമെന്നാണ്. ആരോഗ്യമുള്ള മനസിനും ആരോഗഹ്യമുള്ള സരീരത്തിനും എട്ടുമണിക്കൂര്‍ നീണ്ട ഉറക്കം നിര്‍ബന്ധമാണെന്നാണ് ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ളവര്‍ പറയുന്നത്.

എന്നാല്‍ കഴിഞ്ഞ 15 വര്‍ഷമായി ദിവസം അര മണിക്കൂര്‍ മാത്രം ഉറങ്ങുന്ന ഒരാളാണ് ജപ്പാനിലെ ടോക്കിയോ ഷിബുയ സ്വദേശി ഡൈസുകെ ഹോരി എന്ന 40കാരന്‍. ഉറക്കത്തിന്റെ ദൈര്‍ഘ്യം കുറച്ചതില്‍ പിന്നെയാണ് താന്‍ ഇത്ര സന്തോഷവാനായതെന്നും ഡൈസുകെ പറയുന്നു.

ജോലി, വ്യായാമം, സര്‍ഫിങ്, സംഗീതോപകരണങ്ങളുടെ വാദനം, കുട്ടികളുടെ പരിപാലനം, വളര്‍ത്തുമൃഗങ്ങളുടെ പരിചരണം, തന്റെ നിക്ഷേപങ്ങളുടെ മാനേജ്മെന്റ് എന്നിങ്ങനെ ഫുള്‍ ടൈം തിരക്കിലാണ് തന്റെ ഒരു ദിനമെന്നാണ് അദ്ദേഹം പറയുന്നത്.

Also Read : വാഹന പ്രേമികള്‍ക്ക് സന്തോഷ വാര്‍ത്ത; കാലാവധി പൂര്‍ത്തിയാക്കിയ വാഹനങ്ങള്‍ ഇനി പൊളിക്കേണ്ട

ആഴ്ചയില്‍ 7 ദിവസവും തന്റെ ശരീരത്തിന് വര്‍ക്ക് ഔട്ട് നല്‍കാറുണ്ടെന്നും 10 മണിക്കൂറിലധികം ജോലി ചെയ്യാറുണ്ടെന്നും ജോലിയില്‍ നിന്ന് അവധി എടുക്കാറില്ലെന്നും ‘ദ ഇന്‍ഡിപെന്‍ഡന്റി’ന് നല്‍കിയ അഭിമുഖത്തില്‍ ഡൈസുകെ പറയുന്നു.

ഏഴെട്ട് മണിക്കൂര്‍ ഉറങ്ങാതിരിക്കുന്നത് കൊണ്ട് തനിക്ക് വിശേഷിച്ച് യാതൊരു പ്രശ്നങ്ങളുമില്ലെന്നും താന്‍ അതീവ സന്തുഷ്ടനാണെന്നും ഈ ബോഡി ബില്‍ഡര്‍ പറയുന്നു. ഏഴ് മണിക്കൂറില്‍ നിന്ന് ദിവസവും രണ്ട് മണിക്കൂറായി ഉറക്കം പരിമിതപ്പെടുത്താന്‍ ഭാര്യയെയും പരിശീലിപ്പിച്ചതായി ഇദ്ദേഹം പറയുന്നു. 2200 പേര്‍ക്ക് ഇതിനകം ഉറക്കം കുറയ്ക്കാനുള്ള പരിശീലനം നല്‍കി.

ആറ് മാസത്തെ പരിശീലനം കൊണ്ട് മൂന്ന് മുതല്‍ നാല് മണിക്കൂറായി ഉറക്കം പരിമിതപ്പെടുത്താമെന്ന് ഇദ്ദേഹം പറയുന്നു. ഉറക്കം പേശികളെ പോലെയാണെന്നും നിരന്തരമായ പരിശീലനത്തിലൂടെ അതിനെ എങ്ങനെ വേണമെങ്കിലും മാറ്റിയെടുക്കാമെന്നും ഡൈസുകെ അഭിപ്രായപ്പെടുന്നു.

ഒന്നര മണിക്കൂര്‍ വീതം ദിവസത്തില്‍ രണ്ടെന്ന കണക്കില്‍ ജിമ്മില്‍ ചെലവഴിക്കുന്ന ഡൈസുകെ ബോഡിബിള്‍ഡിങ് മത്സരങ്ങളിലെ സ്ഥിരസാന്നിധ്യമാണ്. ബാക്കിയുള്ളവര്‍ ഒരാഴ്ച കൊണ്ട് ചെയ്യുന്ന കാര്യങ്ങള്‍ ഒരു ദിവസം കൊണ്ട് തനിക്ക് ചെയ്യാന്‍ സാധിക്കുന്നുണ്ടെന്നും ഈ ബോഡിബില്‍ഡര്‍ അവകാശപ്പെടുന്നു.

കുറഞ്ഞ കാര്‍ബോഹൈഡ്രേറ്റ് തോതുള്ള ഭക്ഷണമാണ് കഴിക്കാറുള്ളത്. എന്നാല്‍ ഡൈസുകെയുടെ ഉറക്കശീലം അനുകരിക്കുന്നത് അപകടകരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കാമെന്ന് ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News