ആകാശത്തുവച്ച് വാതിൽ ഇളകിത്തെറിച്ച് ബോയിങ്; അഴിച്ചുപണിയും സുരക്ഷാനടപടികളും കഴിഞ്ഞാൽ വീണ്ടും പറക്കാം

അലാസ്ക എയർലൈൻസിന്റെ ബോയിങ് 737 മാക്സ് 9 വിമാനത്തിന്റെ വാതിൽ ആകാശത്തുവച്ച് ഇളകിത്തെറിച്ചതിനെ തുടർന്ന് വിമാനത്തിൽ അഴിച്ചുപണി നടത്തി കമ്പനി. പതിനാറായിരം അടി ഉയരത്തിൽ വച്ചാണ് അപ്രതീക്ഷിതമായി വിമാനത്തിന്റെ വാതിൽ ഇളകി പുറത്തേക്ക് തെറിച്ചത്. വിമാനത്തിന്‍റെ വാതിലിന്‍റെ ബോൾട്ടുകള്‍ അയഞ്ഞതാണ് അപകട കാരണമെന്ന് പിന്നീട് കണ്ടെത്തി. യാത്രക്കാരിൽ വലിയ ആശങ്കയുണർത്തിയെങ്കിലും അപകടമൊന്നും ഉണ്ടായില്ല.

Also Read: ‘എന്തൊരു ചൂടാണിത്..!’; വേനലിങ്ങെത്തുമ്പോൾ ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ

സംഭവത്തെ തുടർന്ന് 737 വിമാനങ്ങളുടെ ചുമതല വഹിച്ചിരുന്ന എഡ് ക്ലാർക്കിനെ കമ്പനി സ്ഥാനത്ത് നിന്ന് മാറ്റി. 737 മാക്സ് 9 വിമാനങ്ങളുടെ പറക്കലിന് അമേരിക്കന്‍ വ്യോമയാന ഏജൻസി എഫ്എഎ ഏർപ്പെടുത്തിയ വിലക്ക് താല്‍ക്കാലികമായി പിൻവലിച്ചെങ്കിലും പുതിയ 737 വിമാനങ്ങളുടെ നിർമാണം പരിമിതിപ്പെടുത്താൻ നിർദേശം നൽകിയിട്ടുണ്ട്. വിമാനത്തിന്റെ സുരക്ഷാ നടപടികൾ കൃത്യമായി കമ്പനി നിരീക്ഷിച്ചശേഷമേ ഇനി പറക്കലുണ്ടാകുകയുള്ളു.

Also Read: മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചു; പുഷ്പന്റെ പരാതിയില്‍ കേസെടുത്ത് ചൊക്ലി പൊലീസ്

യുണൈറ്റഡ് എയർ ഇന്ത്യ, ഇൻഡിഗോ തുടങ്ങിയ വിമാന കമ്പനികൾ കാത്തിരിക്കുന്ന പുതിയ മാക്സ് 8, മാക്സ് 9, മാക്സ് 10 വിമാനങ്ങളുടെ നിർമാണവും ഇതോടെ വൈകുമെന്നാണ് അറിയാൻ സാധിക്കുന്നത്. എല്ലാ വിമാനങ്ങളുടെയും സുരക്ഷാ ക്രമീകരണങ്ങൾ കൃത്യമായി നിരീക്ഷിക്കാനുള്ള ഇടപെടലുകൾ നടത്തും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News