സാമ്പത്തിക പ്രതിസന്ധി മൂലം ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിടാനൊരുങ്ങി പ്രമുഖ എയർലൈൻ കമ്പനിയായ ബോയിങ്.17 ,000 ലധികം ജീവനക്കാർക്ക് ജോലി നഷ്ടപ്പെടുമെന്നാണ് റിപ്പോർട്ട്. ഇത് ആകെ ജീവനക്കാരുടെ പത്ത് ശതമാനത്തോളം വരും.കാര്യക്ഷമത മെച്ചപ്പെടുത്തുന്നതിനും ഉൽപ്പാദനം വീണ്ടും ഉയർത്താൻ സഹായിക്കുന്നതിനും ഈ നടപടി ഏറെ സഹായകരമാകുമെന്നാണ് കമ്പനിയുടെ വിലയിരുത്തൽ.
എക്സിക്യുട്ടീവുകൾ, മാനേജർമാർ അടക്കമുള്ള ജീവനക്കാരെയാണ് കമ്പനി പിരിച്ചുവിടുന്നത്. പിരിച്ചുവിടൽ സംബന്ധിച്ചുള്ള നോട്ടീസ് ജീവനക്കാർക്ക് നൽകാൻ കമ്പനി ഇതിനോടകം തന്നെ തുടങ്ങിയിട്ടുണ്ട്.
ALSO READ; 300000000 രൂപ ശമ്പളം! ഒരു സ്വിച്ച് ഓൺ-ഓഫ് ചെയ്താൽ മാത്രം മതി, എന്നിട്ടും ഈ ജോലിക്കാരും വരുന്നില്ല
ഈ വർഷം ജനുവരിയിൽ ബോയിങ് വിമാനം ആകാശത്തുവച്ച് തകർന്നതിനെത്തുടർന്ന് കമ്പനി പ്രതിസന്ധി നേരിട്ടിരുന്നു. ദുരന്തത്തിൻ്റെ പശ്ചാത്തലത്തിൽ ഉൽപ്പാദനം കുറഞ്ഞത് കമ്പനിക്ക് തിരിച്ചടിയായി.പിന്നാലെ ഉണ്ടായ ജീവനക്കാരുടെ പണിമുടക്കും ഉൽപ്പാദനത്തിൻ്റെ ഭൂരിഭാഗത്തെയും ബന്ധിച്ചു. ഈ പ്രതിസന്ധികളിൽ നിന്നെല്ലാം കരകയറാൻ പുതിയ നടപടികൊണ്ട് കഴിയുമെന്നാണ് ബോയിങ് കരുതുന്നത്.
2019 മുതൽ 25 ബില്യൺ ഡോളറിലധികം നഷ്ടപ്പെട്ട ബോയിംഗ് വർഷങ്ങളായി സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിടുകയാണ്. തൊഴിലാളികളുടെ ചെലവ് നിയന്ത്രിക്കാൻ കമ്പനി തുടക്കത്തിൽ റോളിംഗ് ഏർപ്പെടുത്തിയിരുന്നു, എന്നാൽ ആസൂത്രിതമായ പിരിച്ചുവിടലുകളുടെ വെളിച്ചത്തിൽ ഇവ താൽക്കാലികമായി നിർത്തിവയ്ക്കും.സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് 2025-ൽ ഷെഡ്യൂൾ ചെയ്‌ത പുതിയ 777X ജെറ്റിൻ്റെ റോളൗട്ട് 2026ലേക്ക് കമ്പനി മാറ്റിയിരുന്നു.2027ഓടെ 767 വിമാനത്തിൻ്റെ കാർഗോ പതിപ്പിൻ്റെ ഉത്പാദനം നിർത്താനും കമ്പനി പദ്ധതിയിടുന്നുണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here