സുനിതാ വില്യംസ് ഭൂമിയിലേക്ക് എത്തുക അടുത്ത വർഷം ഫെബ്രുവരിയിൽ: മിഷൻ പൂർത്തിയാക്കുക സ്പേസ് എക്സിന്റെ സഹായത്തോടെ

starliner

ബഹിരാകാശത്ത് കുടുങ്ങിയ നാസയുടെ ബഹിരാകാശ യാത്രികയും ഇന്ത്യൻ വംശജയുമായ സുനിത വില്യംസും സഹയാത്രികൻ യൂജിൻ ബുക്ക് വിൽമോറിന്റെയും ഭൂമിലേക്കുള്ള മടക്കയാത്ര ഇനിയും വൈകിയേക്കും. ഇരുവരുടെയും മടക്കയാത്ര അടുത്ത വർഷം ഫെബ്രുവരിയിൽ മാത്രമേ ഉണ്ടാകൂ എന്നാണ് ഏറ്റവും പുതിയ വിവരം.

ALSO READ: കാത്തിരിപ്പിന് വിരാമം! ഐഫോൺ 16 സീരീസ് അവതരിപ്പിക്കുക ഈ ദിവസം…

ഇവരുടെ ഭൂമിയിലേക്കുള്ള മടക്ക യാത്രയ്ക്ക് ഇലോൺ മസ്കിന്റെ സ്പേസ് എക്സ് ഡ്രാഗൺ ക്രൂ ക്യാപ്സ്യൂളിന്റെ സഹായം തേടും.  ബോയിങ് സ്റ്റാർലൈനിലുള്ള മടക്ക യാത്ര സാധ്യമല്ലാത്തതിന്റെ പശ്ചാത്തലത്തിലാണിത്.

ALSO READ: കൊലക്കേസ് പ്രതിയും കന്നഡ നടനുമായ ദർശന് ജയിലിനുള്ളിൽ വിഐപി പരിഗണന; ചിത്രങ്ങൾ പുറത്ത്

ജൂൺ അഞ്ചിനാണ് സുനിതാ വില്യംസും വിൽമോറും ബഹിരാകാശ നിലയത്തിൽ എത്തിയത്.  പിന്നാലെ ഇവരുടെ പേടകത്തിൽ നിന്നും ഹീലിയം ചോരുന്നതായി കണ്ടെത്തിയതോടെയാണ് ദൗത്യം പ്രതിസന്ധിയിലായത്. പേടകത്തിന്റെ ആകെയുള്ള ഇരുപത്തിയെട്ട് ത്രസ്റ്ററുകളിൽ അഞ്ചെണ്ണം പ്രവർത്തനരഹിതമാണ്.  ഇതാണ് ഹീലിയം ചോർച്ചയിലേക്ക് നയിച്ചത്.  ഇതോടെ സ്റ്റാർലൈനിൽ മടക്ക യാത്ര സാധ്യമല്ലെന്ന് നാസ വ്യകതമാക്കിയിരുന്നു.

ALSO READ: പാകിസ്ഥാനെതിരായ ഒന്നാം ടെസ്റ്റിൽ ബംഗ്ലാദേശിന് ചരിത്ര വിജയം

ഈ സാഹചര്യത്തിലാണ് സ്പേസ് എക്സ് ക്രൂ ക്യാപ്സ്യൂളിന്റെ സഹായത്തോടെ ഇരുവരെയും തിരികെ ഭൂമിയിലെത്തിക്കാൻ നാസ തയ്യാറെടുക്കുന്നത്.  ക്രൂ 9 മിഷൻ സെപ്റ്റംബറിൽ യാത്ര തിരിക്കുമെന്നാണ് റിപ്പോർട്ട്.രണ്ട്  പേരാകും ഈ പേടകത്തിൽ ഉണ്ടായിരിക്കുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News